ഓവലിൽ ഇന്ത്യൻ ബാറ്റിംഗ് ഷോ: ബാറ്റ് എടുത്തവരെല്ലാം വെളിച്ചപ്പാടായി, കാഴ്ചക്കാരായി ഓസ്‌ട്രേലിയ; ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനത്തിന് മുന്നിൽ കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥയായിരുന്നു ഓസീസ് ബൗളർമാർക്കും ഫീൽഡർമാർക്കും. നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 352 റൺസാണ് അടിച്ചുകൂട്ടിയത്. ക്രീസിലിറങ്ങിയവരെല്ലാം തകർപ്പൻ പ്രകടനം കാഴ്ച വെച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചത്.

ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപണർമാരുടേത്. ധവാനും രോഹിതും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 127 റൺസാണ്. പതിഞ്ഞ രീതിയിലായിരുന്നു ഇരുവരും ബാറ്റിംഗ് ആരംഭിച്ചത്. പത്തോവർ പിന്നിട്ട ശേഷമാണ് രണ്ട് പേരും സ്‌കോറിംഗിന് വേഗത വർധിപ്പിക്കുന്നത്. സ്‌കോർ 127ൽ നിൽക്കെ 57 റൺസെടുത്ത രോഹിത് പുറത്തായി.

പിന്നാലെയെത്തിയ കോഹ്ലിയും ധവാനും ക്രീസിൽ ഉറച്ചതോടെ ഓസീസ് കടുത്ത പ്രതിസന്ധിയിലേക്ക് വീണു. ഇതിനിടെ ധവാൻ തന്റെ സെഞ്ച്വറിയും പിന്നിട്ടു. 109 പന്തിൽ 16 ഫോറുകൾ സഹിതം 117 റൺസെടുത്ത ധവാൻ സ്‌കോർ 220ൽ നിൽക്കെയാണ് പുറത്താകുന്നത്.

നാലാമനായി രാഹുലിനെ പ്രതീക്ഷിച്ചെങ്കിലും ക്രീസിലെത്തിയത് ഹാര്‍ദിക്. ഇന്ത്യയുടെ ഈ നീക്കവും വിജയം കണ്ടു. 27 പന്തുകളില്‍ 3 സിക്‌സും നാല് ഫോറും സഹിതം അതിവേഗം 48 റണ്‍സുമെടുത്താണ് ഹാര്‍ദിക് പുറത്താകുന്നത്. അപ്പോഴേക്കും ഇന്ത്യ സ്‌കോര്‍ 300 കടന്നിരുന്നു. പിന്നീടെത്തിയ ധോണി ഹാര്‍ദിക് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ ധോണി 14 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 27 റണ്‍സെടുത്തിരുന്നു

അവസാന ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലിയും വീണു. 77 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 82 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ എടുത്തത്. മത്സരം അവസാനിക്കുമ്പോള്‍ 3 പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 11 റണ്‍സുമായി രാഹുലും കേദാര്‍ ജാദവും പുറത്താകാതെ നിന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *