ജമ്മു കാശ്മീർ ഇന്ത്യൻ സംസ്ഥാനമെന്ന് സമ്മതിച്ച് പാക് വിദേശകാര്യമന്ത്രി; യുഎൻ ഇടപെടണമെന്നും പാക്കിസ്ഥാൻ

കാശ്മീരിൽ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാൻ. മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യൻ സംസ്ഥാനമായ ജമ്മു കാശ്മീരിൽ മനുഷ്യാവകാശങ്ങൾ ചവിട്ടി മെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു.

ഇതാദ്യമായാണ് പാക്കിസ്ഥാൻ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി വിശേഷിപ്പിക്കുന്നത്. കാശ്മീരിലെ ജനങ്ങൾക്ക് അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി മനുഷ്യാവകാശ കൗൺസിലിൽ ആരോപിച്ചു.

കാശ്മീർ വിഷയത്തിൽ നേരത്തെ നിരവധി രാജ്യാന്തര വേദികളിൽ നിന്ന് പാക്കിസ്ഥാന് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കൗൺസിലിലും വിഷയം ഉന്നയിക്കാൻ ശ്രമം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *