പറക്കാനൊരുങ്ങി കണ്ണൂർ: വിമാനത്താവളം ഇന്ന് നാടിന് സമർപ്പിക്കും; ആദ്യയാത്രയ്ക്കായി 180 പേർ

  • 11
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ്. 9.55ന് ഇരുവരും ചേർന്ന് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് പത്ത് മണിയോടെ ആദ്യ വിമാനം അബൂദബിയിലേക്ക് പറന്നുയരും

ചരിത്രയാത്രക്കായി 180 യാത്രക്കാരാണുള്ളത്. രാവിലെ പത്തിന് പുറപ്പെടുന്ന എയർ ഇന്ത്യ രാത്രി ഏഴിന് തിരിച്ചെത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്ക് പുറപ്പെട്ട് രാത്രി 8.20ന് വിമാനം തിരിച്ചെത്തും. ഇന്ന് ഉച്ചയോടെ ബംഗളൂരുവിൽ നിന്നുള്ള വിമാനവും കണ്ണൂരിലെത്തുന്നുണ്ട്.

ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ സർവീസുണ്ടാകും. തുടക്കത്തിൽ ആഴ്ചയിൽ നാല് ദിവസമുള്ള ഷാർജ സർവീസ് ദിവസേനയാക്കാനും ആലോചിക്കുന്നുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *