വിശ്വാസവോട്ടെടുപ്പ് ഇന്നില്ല, സഭ ഇന്നത്തേക്ക് പിരിഞ്ഞു; നിയമസഭയിൽ തന്നെ തങ്ങുമെന്ന് ബിജെപി അംഗങ്ങൾ

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് സർക്കാർ ഒരു ദിവസത്തേക്ക് കൂടി നീട്ടി. വിശ്വാസ പ്രമേയം മുഖ്യമന്ത്രി കുമാരസ്വാമി രാവിലെ 11 മണിക്ക് അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം ചർച്ച നടത്തി വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തുവരികയും ഗവർണറെ കാണുകയും ചെയ്തു. വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ സ്പീക്കർക്ക് നിർദേശം നൽകിയെങ്കിലും സർക്കാർ ഇത് തള്ളി

സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും സമ്മേളിക്കുമെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ നിയമസഭ വിട്ടുപോകില്ലെന്നാണ് ബിജെപി എംഎൽഎമാർ അറിയിച്ചത്. രാത്രി നിയമസഭയിൽ തന്നെ തങ്ങുമെന്ന് ബിജെപി അംഗങ്ങൾ പറയുന്നു.

സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഏകദേശം ഉറപ്പാണ്. അതേസമയം വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും ജെഡിഎസും തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് സമയം നീട്ടിക്കൊണ്ടുപോകുന്നതെന്ന് കരുതുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *