വിദർഭയെ 208 റൺസിന് പുറത്താക്കി കേരളത്തിന്റെ തിരിച്ചടി; സന്ദീപ് വാര്യർക്ക് 5 വിക്കറ്റ്

  • 543
    Shares

രഞ്ജി ട്രോഫി സെമി ഫൈനലിൽ വിദർഭ ഒന്നാമിന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. 102 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് വിദർഭക്കുള്ളത്. കേരളം ആദ്യ ഇന്നിംഗ്‌സിൽ 102 റൺസിന് പുറത്തായിരുന്നു. വിദർഭയെ വലിയ സ്‌കോറിലേക്ക് നീങ്ങാതെ കേരളാ പേസർമാർ തടഞ്ഞിടുകയായിരുന്നു

അഞ്ച് വിക്കറ്റെടുത്ത സന്ദീപ് വാര്യരാണ് കൂടുതൽ അപകടകാരിയായത്. ബേസിൽ തമ്പി 3 വിക്കറ്റെടുത്തു. നിധീഷ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിദർഭ ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഓൾ ഔട്ടാകുകയായിരുന്നു. 5ന് 171 എന്ന നിലയിലാണ് വിദർഭ രണ്ടാം ദിനം ആരംഭിച്ചത്. തലേ ദിവസത്തെ സ്‌കോറിനൊപ്പം 37 റൺസ് കൂടി കൂട്ടിച്ചേർക്കാനെ അവർക്ക് സാധിച്ചുള്ളു

അവസാന 8 വിക്കറ്റുകൾ 38 റൺസിനിടെ വീഴ്ത്തിയാണ് കേരളം തിരിച്ചടിച്ചത്. രണ്ടാമിന്നിംഗ്‌സ് ആരംഭിക്കുന്ന കേരളത്തിന് ഇന്നത്തെ ദിനം നിർണായകമാണ്. ഇന്ന് മുഴുവൻ പിടിച്ചുനിൽക്കാനായാൽ കേരളത്തിന് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *