ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ ജാതിവിവേചനം: കല്ലേക്കാട് പോലീസുകാരന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി കുറപ്പിൽ പറയുന്നു. അധിക ഡ്യൂട്ടി സ്ഥിരമായി നൽകി. ആദിവാസിയായതിനാൽ വിവേചനം നേരിട്ടതായും കുറിപ്പിൽ പറയുന്നു

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുമാർ ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അട്ടപ്പാടിയിലെത്തി ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. നാല് ദിവസം മുമ്പാണ് കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *