വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ചാനൽ സംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

  • 22
    Shares

കോട്ടയം മുണ്ടാറിൽ വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മാധ്യമപ്രവർത്തകരിൽ രണ്ടാമത്തയാളുടെയും മൃതദേഹം കണ്ടെടുത്തു. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ബാബുവിന്റെ മകൻ ബിപിൻ ബാബു(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മാതൃഭൂമി ചാനൽ പ്രാദേശിക ലേഖകൻ പട്ടാശ്ശേരിൽ സജി(46)യുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് കരിയാറിൽ ഇവർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ചാനലിന്റെ ക്യാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് എസ്. നായർ (29), റിപ്പോർട്ടർ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരൻ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർപാറേൽ കോളനിയിൽ കരിയത്തറ അഭിലാഷ് (38) എന്നിവരെയാണ് ഇന്നലെ നാട്ടുകാർ രക്ഷിച്ചിരുന്നു.

നാട്ടുകാരും ഫയർ ഫോഴ്സും നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴര വരെ ഇവർക്കായി തിരിച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് തിരച്ചിൽ പുനാരാംഭിക്കുകയായിരുന്നു. കരിയാറിലെ മൂന്നൂറിലധികം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയിരുന്നു. ഇത് റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *