പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റിൽ; റാവൽപിണ്ടി ജയിലിലേക്ക് മാറ്റി

  • 9
    Shares

അനധികൃത സ്വത്ത് സമ്പാദന കേസിൽ പാക് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയ നവാസ് ഷെരീഫിനെയും മകൾ മറിയം ഷെരീഫിനെയും ജയിലിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നവാസ് ഷെരീഫും മകളും ലണ്ടനിൽ നിന്ന് ലാഹോറിലെത്തിയത്.

വിമാനത്തിനകത്തേക്ക് പ്രവേശിച്ച കുറ്റാന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷെരീഫിന്റെയും മറിയം ഷെരീഫിന്റെയും പാസ്‌പോർട്ട് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റാവൽപിണ്ടി ജയിലിലേക്ക് മാറ്റുകയായിരുന്നു.

നൂറുകണക്കിന് മുസ്ലിം പ്രവർത്തകർ ഷെരീഫിന് പിന്തുണ അറിയിച്ച് ലാഹോറിലെത്തിയിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് റോഡുകൾ അടച്ചു. ലാഹോറിലും പരിസരപ്രദേശത്തും മൊബൈൽ ഇന്റർനെറ്റ് സേവനകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *