നിപ പ്രതിരോധം: സംസ്ഥാന സർക്കാരിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയുടെ ആദരം

  • 9
    Shares

നിപ വൈറസ് ബാധയെ വിജയകരമായി പ്രതിരോധിച്ചതിന് സംസ്ഥാന സർക്കാരിന് ആദരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയാണ് സംസ്ഥാന സർക്കാരിനെ ആദരിച്ചത്. അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെയും ആദരിച്ചു

1996ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി സ്ഥാപിതമായ ശേഷം ആദ്യമായാണ് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത്. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികൾ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ക്ഷണിക്കാൻ തീരുമാനിച്ചത്

സ്ഥാപനത്തിന്റെ സഹസ്ഥാപകനും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉപഹാരം സമർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞൻമാരുമായും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവൻമാരുമായും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചർച്ച നടത്തി. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *