ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു; കോടതിയിൽ സ്വയം വാദിച്ച് ചിദംബരം

Loading...

ഐഎൻഎക്‌സ് മാക്‌സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടത്. ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. കുടുംബത്തിനും അഭിഭാഷകനും ചിദംബരത്തെ കാണാൻ അനുമതി നൽകിയിട്ടുണ്ട്. ദിവസവും അരമണിക്കൂർ നേരമാണ് സന്ദർശനാനുമതി നൽകിയിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക സിബിഐ കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കിയത്. ചിദംബരത്തിന് സ്വയം വാദിക്കാൻ കോടതി അനുമതി നൽകിയിരുന്നു. സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് ചിദംബരം കോടതിയെ അറിയിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിച്ചിരുന്നു. വിദേശത്തേക്ക് പോകില്ലെന്നതടക്കം സിബിഐക്ക് എഴുതി നൽകിയതാണ്. എന്നിട്ടും തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *