പാലാരിവട്ടം പാലം പൊളിച്ചു പുതുക്കി പണിയും; ഇ ശ്രീധരൻ മേൽനോട്ടം വഹിക്കും

പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഒക്ടോബർ ആദ്യവാദം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും

ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. നിർമാണത്തിന്റെ മേൽനോട്ടം ഇ ശ്രീധരൻ വഹിക്കും. പാലം പണിയാൻ അന്നത്തെ മന്ത്രിമാർ നടത്തിയത് കോടികളുടെ അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിന് കമ്പികൾ പോലും ഉപയോഗിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *