പ്ലാവില കാണിച്ചാൽ നാക്കും നീട്ടി പോകുന്ന ആട്ടിൻകുട്ടിയെ പോലെയാണ് കോൺഗ്രസുകാർ: പിണറായി

ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്കിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാവില കാണിച്ചാൽ നാക്കും നീട്ടി പോകുന്ന ആട്ടിൻകുട്ടിയെ പോലെയാണ് കോൺഗ്രസുകാരെന്ന് പിണറായി പറഞ്ഞു. ഈ കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് ആദ്യമേ ഞങ്ങൾ പറഞ്ഞതാണ്. അതല്ലേ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു

ബിജെപി പണം ഒഴുക്കുകയാണ്. പ്ലാവില ഇങ്ങനെ കാണിച്ചാൽ നാക്കുംനീട്ടി പോകുന്ന ആട്ടിൻ കുട്ടിയെ പോലെ പോകുകയാണ് കോൺഗ്രസുകാർ. ഇവരെ പറയാൻ ശരിയായ വാക്കുകളുണ്ട്. അത് ഞാൻ പറയുന്നില്ലെന്നും പിണറായി പറഞ്ഞു

കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ട്. രാജ്യം ഇത്തരമൊരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ കോൺഗ്രസിനെ പോലൊരു പാർട്ടി അനാഥാവസ്ഥയിൽ എത്താൻ പാടുണ്ടോ. ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല കോൺഗ്രസിന്റെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *