മുഖ്യമന്ത്രിക്കുള്ള അധിക സുരക്ഷ പിൻവലിക്കാൻ ഡിജിപിക്ക് നിർദേശം

  • 9
    Shares

മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ചിരിക്കുന്ന അധിക സുരക്ഷ പിൻവലിക്കാൻ ഡിജിപിക്ക് നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നിർദേശം ചെന്നിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിക്ക് അനുവദിച്ചിരിക്കുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രം മതിയെന്നാണ് നിർദേശം

സുരക്ഷക്ക് കൂടുതലായുള്ള പോലീസുകാരെ പ്രതിപക്ഷ നേതാവും മടക്കി അയച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു. കോട്ടയത്ത് കെവിൻ വധം നടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് 350 ഓളം പോലീസുകാർ കോട്ടയത്ത് സുരക്ഷ ഒരുക്കിയത് വലിയ വിവാദമായിരുന്നു.

സെഡ് പ്ലസ് കാറ്റഗറിയിൽ തന്നെ മുഖ്യമന്ത്രിക്ക് വലിയ സുരക്ഷാ സന്നാഹമുണ്ട്. നാൽപ്പതിലേറെ പേരാണ് സുരക്ഷക്കായി ഉള്ളത്. ഔദ്യോഗിക വസതിയിൽ മൂന്ന് ഷിഫ്റ്റുകളിലായി 12 പോലീസ് ഉദ്യോഗസ്ഥർ കാവലുണ്ടാകും. ആയുധധാരികളായ രണ്ട് അംഗരക്ഷകർ സദാസമയം ഒപ്പമുണ്ടാകും.

പൈലറ്റ് വാഹനത്തിൽ ഒമ്പത് പോലീസുകാരുണ്ടാകും. റിങ് റൗണ്ട് സുരക്ഷക്കായി സഫാരി സ്യൂട്ടിൽ കൈത്തോക്കുമായി നാല് കമാൻഡോകൾ,സുരക്ഷാ നിരീക്ഷണത്തിനായി പകൽ രണ്ട് ഓഫീസർമാരും രാത്രി ഒരു ഓഫീസറുമുണ്ടാകും. കൂടാതെ സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *