ജപ്തിക്കെതിരെ രാപ്പകൽ സമരത്തിനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

  • 10
    Shares

ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡി ആർ ടി ഓഫീസിന് മുന്നിൽ സമരത്തിന് എത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. പ്രീതക്കൊപ്പമെത്തിയവരെയും അറസ്റ്റ് ചെയ്ത് നീക്കി. ജപ്തി നടപടികൾ തടസപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്

പനമ്പള്ളി നഗറിലെ ഡെപ്റ്റ് റിക്കവറി ട്രൈബ്യൂണലിന് മുന്നിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന രാപ്പകൽ സമരമായിരുന്നു പ്രീത ഷാജിയും കൂട്ടരും ആഹ്വാനം ചെയ്തിരുന്നത്. സമരം തുടങ്ങുന്നതിന് മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്

മൂന്ന് ആഴ്ചക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജപ്തി നടപടികളോട് സഹകരിക്കില്ലെന്ന് പ്രീതയും കുടുംബവും വ്യക്തമാക്കിയിരുന്നു

സുഹൃത്തിന്റെ ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് പ്രീതയുടെ വീട് ജപ്തി ചെയ്യാൻ തീരുമാനിച്ചത്. ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടയാണ് വിഷയം ജനശ്രദ്ധ നേടിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *