രാഹുൽ സുരക്ഷിത മണ്ഡലം തേടുമ്പോൾ പ്രിയങ്ക വാരണാസിയിൽ മോദിയെ വെല്ലുവിളിക്കാനൊരുങ്ങുന്നു; ഹൈക്കമാൻഡിൽ ചർച്ചകൾ ചൂടുപിടിക്കുന്നു, ബിജെപി പ്രചാരണത്തെ കോൺഗ്രസ് മറികടക്കുന്നത് ഇങ്ങനെ

Loading...
  • 15
    Shares

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചനകൾ സജീവമാകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമുണർത്തി മറ്റൊരു വാർത്ത കൂടി. സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച പ്രിയങ്ക ഗാന്ധി മോദിയുടെ മണ്ഡലമായ വാരണാസിയിൽ മത്സരിച്ചേക്കുമെന്നാണ് വാർത്തകൾ. പ്രിയങ്ക തന്നെയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. അമേഠിയിൽ സ്മൃതി ഇറാനി എതിർ സ്ഥാനാർഥിയായി എത്തിയതോടെ വയനാട് പോലുള്ള സുരക്ഷിത മണ്ഡലം തേടി രാഹുൽ ഗാന്ധി എത്തുമ്പോൾ പ്രിയങ്ക ബിജെപിയുടെ വലിയ നേതാവിനെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പോയി വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ്

ഇരുവരുടെയും സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ചകൾ ഹൈക്കമാൻഡിൽ തുടരുകയാണ്. മത്സരിക്കാനില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധി ആദ്യം പറഞ്ഞിരുന്നത്. രാഹുലും പ്രിയങ്കയുടെ മത്സര കാര്യത്തെ കുറിച്ച് ഇത് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഗ്രാമവാസികളുമായുള്ള സംഭാഷണത്തിനിടെയാണ് പ്രിയങ്ക താൻ വാരണാസിയിൽ മത്സരിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ചത്. മത്സരിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പ്രിയങ്കയാണെന്ന് രാഹുൽ തൊട്ടുപിന്നാലെ പ്രതികരിച്ചു. ഇതോടെയാണ് പ്രിയങ്ക വാരണാസിയിൽ എത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രിയങ്ക ഗാന്ധി വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ചാൽ കോൺഗ്രസിന്റെ സാധ്യത വർധിക്കുകയും മോദിയുടെ സാധ്യത മങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഉത്തർ പ്രദേശിലെ ഗ്രാമ മേഖലകളിലുള്ളവർ പ്രിയങ്കയോട് കാണിക്കുന്ന സ്‌നേഹം തന്നെയാണ് ഈ രീതിയിൽ ചിന്തിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നതും. അതേസമയം രാഹുൽ ഗാന്ധിയെ സുരക്ഷിതമായ ഒരു മണ്ഡലത്തിൽ നിർത്തി ജയിപ്പിച്ചെടുക്കേണ്ടതും കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്.

വയനാടും കർണാടകയിലെ രണ്ട് മണ്ഡലങ്ങളുമാണ് രാഹുലിനായി കാത്തിരിക്കുന്നത്. ഇതിൽ വയനാട് രാഹുൽ മത്സരിക്കുന്നതിൽ യുപിഎ ഘടകകക്ഷികൾക്ക് തന്നെ എതിർപ്പുണ്ട്. എല്ലാ ഊഹാപോഹങ്ങൾക്കും രണ്ട് ദിവസത്തിനകം മറുപടിയുണ്ടാകുമെന്നാണ് ഹൈക്കമാൻഡ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *