പ്രളയക്കെടുതി വിളിച്ചുവരുത്തിയത്; മനുഷ്യനിർമിത ദുരന്തമെന്നും മാധവ് ഗാഡ്ഗിൽ

  • 17
    Shares

മുംബൈ: പ്രളയക്കെടുതി കേരളം വിളിച്ചുവരുത്തിയതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് പ്രളയദുരന്തത്തിന് കാരണം. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നുവെങ്കിൽ പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതൽ ലളിതമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിലെ കാര്യങ്ങൾ ആശങ്കാജനകമാണ്. വലിയ പേമാരിയാണ് കേരളത്തിലുണ്ടാകുന്നത്. കാലവർഷത്തിൽ നിന്നുണ്ടായ മനുഷ്യനിർമിത ദുരന്തമാണിത്. വിശദമായ നിർദേശങ്ങൾ ഞങ്ങൾ നൽകിയിരുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണമെന്ന ശുപാർശ ഒന്നും നടപ്പായില്ലെന്നും ഗാഡ്ഗിൽ പറയുന്നു

റിപ്പോർട്ട് നടപ്പാക്കിയിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഇക്കാലത്തിനിടക്ക് കയ്യേറ്റം വർധിച്ചു. ജലാശയങ്ങളും ഭൂഗർഭജലം സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളും കയ്യേറ്റം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ ഒഴുക്ക് അതിനാൽ ഗുരുതരമായി. മണ്ണിടിച്ചിലിന് പാറമടകൾ കാരണമായി. രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും സാമ്പത്തിക താത്പര്യത്തിന് കൈകോർത്തു. അവരാണ് ദുരന്തത്തിന്റെ യഥാർഥ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു

സ്ഥാപിത താത്പര്യക്കാർ ഒന്നിച്ചു. ജനങ്ങൾ ഇക്കാര്യം പരിശോധിക്കണം. ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള രാജ്യങ്ങൾ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു

ADVT ASHNAD


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *