അത്ഭുതങ്ങളൊന്നുമില്ല; രവിശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. കപിൽദേവ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ശാന്താ രംഗസ്വാമി, അൻഷുമാൻ ഗെയ്ക്ക് വാദ് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ

അഭിമുഖത്തിന് ശേഷമായിരുന്നു പരിശീലകനെ സമിതി തെരഞ്ഞെടുത്തത്. കൂടുതൽ മാർക്ക് ലഭിച്ചത് രവി ശാസ്ത്രിക്കാണെന്ന് കപിൽദേവ് പറഞ്ഞു. മൈക്ക് ഹസി, ടോം മൂഡി എന്നിവരാണ് ശാസ്ത്രിക്ക് പിന്നിൽ കൂടുതൽ മാർക്ക് നേടിയത്.

2017ലാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി എത്തുന്നത്. 2014 മുതൽ 2016 വരെ ടീം ഡയറക്ടറായിരുന്നു ശാസ്ത്രി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *