ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു

  • 9
    Shares

സംസ്ഥാനത്ത് നിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി രാജ്യം വിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാൻ കൊച്ചി എൻ ഐ എ കോടതി നിർദേശിച്ചു. ഇതുപ്രകാരമാണ് നടപടി.

ഐഎസിൽ ചേർന്നവരിൽ പ്രധാനിയായ കാസർകോട് പടന്ന സ്വദേശി അബ്ദുൾ റഷീദിന്റെ സ്വത്തുവിവരങ്ങൾ റവന്യുവകുപ്പ് ശേഖരിച്ചു തുടങ്ങി. റഷീദിന്റെ കാസർകോടുള്ള വീട്ടിൽ റവന്യു വകുപ്പ് നോട്ടീസ് പതിച്ചു.

തൃക്കരിപ്പൂർ സൗത്ത് വില്ലേജ് ഓഫീസറാണ് കോടതി നിർദേശപ്രകാരം റവന്യു റിക്കവറിയുടെ നടപടികൾ ആരംഭിച്ചത്. റഷീദിനോട് ഓഗസ്റ്റ് 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *