ഇനി ദൈവത്തിന്റെ കയ്യൊപ്പില്ല; ഹൃദയം എന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെന്ന് സച്ചിൻ

  • 66
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം വിറ്റതായി സച്ചിൻ സ്ഥിരീകരിച്ചു. എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു. 2014 മുതൽ ടീമിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന സച്ചിന് ഇ്ത്തവണ 20 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ഇതും മറ്റുള്ളവരുടെയെല്ലാം ഷെയറുകളും ഒരുമിച്ചാണ് വിറ്റതെന്ന് അറിയുന്നു

ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ ആരാധകനും കടന്നുപോയ അതേ മാനസികാവസ്ഥയിലൂടെ താനും കടന്നുപോയിട്ടുണ്ടെന്ന് സച്ചിൻ പറഞ്ഞു. ഫുട്‌ബോൾ സ്‌നേഹം ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനുള്ള അവസരം ഒരുക്കുകയെന്ന ആഗ്രഹമായിരുന്നു ടീമിനെ സ്വന്തമാക്കുന്നതിലേക്ക് എത്തിച്ചത്. ടീമുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ബ്ലാസ്‌റ്റേഴ്‌സിന് ഒരുപാട് മുന്നോട്ടു പോകാനാകട്ടെയെന്നും സച്ചിൻ പറഞ്ഞു. ലുലു ഗ്രൂപ്പാണ് സച്ചിന്റെ ഓഹരികൾ വാങ്ങിയതെന്ന് അറിയുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *