കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് തീവ്രവാദ ബന്ധം; ശ്രീലങ്കൻ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല: എൻ ഐ എ

ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തവർക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് എൻ ഐ എ. ശ്രീലങ്കൻ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ അനുയായികളായിരുന്നു ഇവർ. തീവ്ര വർഗീയത ഇവർ പ്രചരിപ്പിച്ചതായും എൻ ഐ എ കണ്ടെത്തി. അതേസമയം സ്‌ഫോടനവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നും എൻ ഐ എ അറിയിച്ചു

കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശിക്ക് നാഷണൽ തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധമുണ്ട്. സിറിയയിലേക്ക് ആളെ കടത്തിയതിൽ ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യവും എൻ ഐ എ പരിശോധിക്കുന്നുണ്ട്. കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചി എൻ ഐ എ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *