ലോകമേ നന്ദി, പ്രാർഥനകൾക്ക്; ആ പതിമൂന്ന് പേരും ജീവിതത്തിലേക്ക് തിരിച്ചെത്തി

  • 412
    Shares

മരണത്തിന്റെ മുനമ്പിൽ നിന്നവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിൽ രക്ഷാപ്രവർത്തകർ. തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ പന്ത്രണ്ട് കുട്ടികളും കോച്ചും സുരക്ഷതിരായി പുറത്തെത്തി.

മൂന്ന് ദിവസം നീണ്ടുനിന്ന അതിസങ്കീർണമായ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് പതിമൂന്ന് പേരെയും സുരക്ഷിതരായി തന്നെ പുറത്തെത്തിച്ചത്. ആദ്യ ദിവസം നാല് കുട്ടികളെയും രണ്ടാം ദിവസം നാല് കുട്ടികളെയും ഇന്ന് ബാക്കിയുള്ളവരെയുമായിട്ടായിരുന്നു രക്ഷപ്പെടുത്തിയത്.

17 ദിവസത്തിന് ശേഷമാണ് ഇവർ പുറംലോകത്തേക്ക് എത്തുന്നത്. കുട്ടികളെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

ജൂൺ 23നാണ് അണ്ടർ 16 ഫുട്‌ബോൾ ടീമിലെ അംഗങ്ങളും പരിശീലകനും കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗുഹയിൽ അകപ്പെട്ടു പോയത്. ദിവസങ്ങൾക്ക് ശേഷമാണ് ഇവരെ ഗുഹയ്ക്കുള്ളിൽ ജീവനോടെ കണ്ടെത്തിയത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡെയിലി മെയില്‍

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *