വനിതാ മതിലിനായി സർക്കാർ പണം ഉപയോഗിക്കുന്നുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • 13
    Shares

വനിതാ മതിലിനായി സർക്കാർ ഖജനാവിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി. സർക്കാരിന്റെ നയപരിപാടിയുടെ ഭാഗമായതിനാൽ ഇടപെടില്ലെന്നും എന്നാൽ ഖജനാവിൽ നിന്ന് എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശിച്ചു

സത്യവാങ്മൂലം തെറ്റായി വ്യഖ്യാനിച്ചതാണെന്നും സർക്കാർ പണം വനിതാ മതിലിനായി ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സംഘാടനത്തിന്റെ ചെലവ് അതാത് സംഘടനകൾ വഹിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

സർക്കാരിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് ഇടക്കാല ഉത്തരവിലൂടെ വ്യക്തമാകുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ടെന്നും വനിതാ മതിലും ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *