ഐസിസി അവാർഡുകളിൽ ഹാട്രിക് നേട്ടവുമായി കോഹ്ലി; ചരിത്രത്തിൽ ഇതാദ്യം

Loading...
  • 232
    Shares

ഐസിസി അവാർഡുകളിൽ ഹാട്രിക് നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പ്രധാനപ്പെട്ട മൂന്ന് അവാർഡുകളും കോഹ്ലി സ്വന്തമാക്കി. ഇതാദ്യമായാണ് ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട അവാർഡുകളും ഒരു താരം തന്നെ സ്വന്തമാക്കുന്നത്. ഐസിസിയുടെ പോയ വർഷത്തെ മികച്ച പുരുഷ താരം, മികച്ച ടെസ്റ്റ് താരം, മികച്ച ഏകദിന താരം എന്നീ മൂന്ന് അവാർഡുകളാണ് കോഹ്ലി സ്വന്തമാക്കിയത്.

അവാർഡുകൾക്ക് പുറമെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനും കോഹ്ലിയാണ്. ഐസിസിയുടെ എല്ലാ പുരസ്‌കാരങ്ങളിലും സമഗ്രാധിപത്യം ഒരു താരം പുലർത്തുന്നത് ഇതാദ്യമാണ്.

13 ടെസ്റ്റുകളിൽ നിന്നായി 1322 റൺസാണ് കോഹ്ലി കഴിഞ്ഞ വർഷം നേടിയത്. 55.08 ആയിരുന്നു കോഹ്ലിയുടെ ആവറേജ്. അഞ്ച് സെഞ്ച്വറിയും സ്വന്തമാക്കി. 14 ഏകദിനങ്ങളിൽ നിന്ന് 133.55 ആവറേജിൽ 1202 റൺസും ആറ് സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കി. 10 ടി20യിൽ നിന്ന് 211 റൺസും നേടി. ഐസിസി ടെസ്റ്റ്, ഏകദിന ബാറ്റിംഗ് റാങ്കിൽ ഒന്നാം സ്ഥാനത്തും കിംഗ് കോഹ്ലിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *