മോഹൻലാൽ വാർത്താസമ്മേളനത്തിൽ അപമാനിച്ചെന്ന് ഡബ്ല്യു സി സി

  • 25
    Shares

നടിക്കതിരെ ആക്രമണം നടന്നിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും നടിക്ക് പിന്തുണ ലഭിച്ചില്ലെന്ന് വിമൻ ഇൻ സിനിമാ കലക്ടീവ് അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിനെതിരെ അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചു. ഏതാനും ദിവസം മുമ്പ് മോഹൻലാൽ നടത്തിയ പത്രസമ്മളേനത്തിൽ തങ്ങളെ നടിമാർ എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് തങ്ങളുടെ പേര് പറയാനുള്ള മാന്യത പോലും കാണിച്ചില്ലെന്ന് അംഗങ്ങൾ പറഞ്ഞു.

അമ്മ സംഘടനയിൽ ഇപ്പോഴും കുറ്റാരോപിതനുണ്ട്. പീഡനം അനുഭവിച്ച വ്യക്തി പുറത്താണ്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചത്. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവർത്തിക്കാൻ ഇടവന്നത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ സിനിമാസംഘടനകൾ വാക്കാലെയല്ലാതെ യാതൊരു പിന്തുണയും നൽകിയില്ല. തങ്ങൾ കുറച്ച് കൂടി പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. അഞ്ജലി മേനോൻ, പാർവതി, രേവതി, സജിത മഠത്തിൽ, ദീദി ദാമോദരൻ, റീമ കല്ലിങ്കൽ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. പ്രതിഷേധ സൂചകമായി ഇവർ കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *