സാമുവൽസും പൊള്ളാർഡും തെറിച്ചു, ഗെയിൽ കടന്നുകൂടി; ലോകകപ്പിനായുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. മർലോൺ സാമുവൽസ്, കീറോൺ പൊള്ളാർഡ് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആന്ദ്രെ റസ്സൽ ടീമിലിടം നേടി. ക്രിസ് ഗെയിലും ടീമിൽ ഉൾപ്പെട്ടു.

ജേസൺ ഹോൾഡറാണ് ടീമിനെ നയിക്കുന്നത്. കെമർ റോച്ച്, എവിൻ ല്യൂവിസ് എന്നിവർ ടീമിലുണ്ട്. സുനിൽ നരൈനെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ നരൈൻ ടീമിലേക്ക് മടങ്ങി വരാൻ സാധ്യത കൂടുതലാണെന്ന് സെലക്ടർമാർ അറിയിച്ചു

ടീം: ജേസൺ ഹോൾഡർ, ആന്ദ്ര റസ്സൽ, ആഷ്‌ലി നഴ്‌സ്, കാർലോസ് ബ്രെത് വൈറ്റ്, ക്രിസ് ഗെയിൽ, ഡാരൻ ബ്രാവോ, എവിൻ ല്യൂവിസ്, ഫാബിയൻ അലൻ, കെമർ റോച്, നിക്കോളാസ് പുറൻ, ഒഷനെ തോമസ്, ഷായ് ഹോപ്, ഷാനോൺ, ഷെൽഡൺ കോട്രൽ, ഷിംറോൺ ഹീറ്റ്‌മെയർNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *