കപ്പിനും ചുണ്ടിനുമിടയിൽ രണ്ട് ടീമുകൾ; ലോകകപ്പിൽ കിവീസിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടുന്ന ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. കിവീസിന് വേണ്ടി ഓപണർ നിക്കോൾസ് അർധസെഞ്ച്വറി നേടി.

തുടക്കത്തിലെ 19 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ നായകൻ വില്യംസണുമൊന്നിച്ച് നിക്കോൾസ് സ്‌കോർ 103 വരെ എത്തിച്ചു. എന്നാൽ വില്യംസൺ പുറത്തായ ശേഷം മികച്ച കൂട്ടുകെട്ട് ഉയർത്താൻ കീവിസിന് സാധിച്ചില്ല

നിക്കോൾസ് 55 റൺസിനും വില്യംസൺ 30 റൺസിനും പുറത്തായി. ലാഥം 47 റൺസെടുത്തു. റോസ് ടെയ്‌ലർ 15, നിഷാം 19, ഗ്രാൻഡ് ഹോം 16 റൺസെടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി വോക്‌സ്, പ്ലങ്കറ്റ് എന്നിവർ 3 വീതം വിക്കറ്റുകൾ വീഴ്ത്തി. ആർച്ചർ, വുഡ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *