ലങ്കയെ 136ൽ ചുരുട്ടിക്കെട്ടി കിവി പട; ഒറ്റയ്ക്ക് പൊരുതി കരുണരത്‌ന

ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരെ ശ്രീലങ്കക്ക് ദയനീയ ബാറ്റിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 29.2 ഓവറിൽ 136 റൺസിന് എല്ലാവരും പുറത്തായി. ദിമുത് കരുണരത്‌നയുടെ അർധ സെഞ്ച്വറിയാണ് ലങ്കയെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

60 റൺസിനിടെ ആറ് വിക്കറ്റുകൾ വീണ് പതറിയ ലങ്കയെ കരുണരത്‌നയും തിസാര പെരേരയും ചേർന്നുള്ള കൂട്ടുകെട്ടാണ് തുണയായത്. ഇരവരും ചേർന്ന് എഴാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തു. കരുണ രത്‌ന 52 റൺസുമായി പുറത്താകാതെ നിന്നു. തിസാര പെരേര 27, കുശാൽ പെരേര 29, റൺസെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല

കിവീസിന് വേണ്ടി ഹെൻ റി, ഫെർഗൂസൺ എന്നിവർ മൂന്ന് വീതവും ബോൾട്ട്, ഗ്രാൻഡ്‌ഹോം, നീഷാം, സ്റ്റാനർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് രണ്ടോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ് എന്ന നിലയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *