രോഹിതിന് സെഞ്ച്വറി, കോഹ്ലിക്കും രാഹുലിനും അർധ ശതകം; ഇന്ത്യ 4ന് 305 റൺസ്, കളി മുടക്കി മഴയും

Loading...

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ വില്ലനായി മഴ. 46.4 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. ഇന്ത്യക്കായി രോഹിത് ശർമ സെഞ്ച്വറി തികച്ചു. നായകൻ കോഹ്ലി, കെ എൽ രാഹുൽ എന്നിവർ അർധ ശതകവും നേടി.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച പാക് നായകന്റെ തീരുമാനം മണ്ടത്തരമായി എന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം. ഓപണിംഗ് വിക്കറ്റിൽ രാഹുലും രോഹിതും ചേർന്ന് അടിച്ചൂകൂട്ടിയത് 136 റൺസ്. 23.5ാം ഓവറിൽ 57 റൺസെടുത്ത രാഹുൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയും റൺ ദാഹം അടക്കിയില്ല

85 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് 140 റൺസെടുത്ത് പുറത്തായി. 113 പന്തിൽ 14 ഫോറും മൂന്ന് സിക്‌സും സഹിതമാണ് രോഹിത് 140 എടുത്തത്. നാലാമനായി ക്രീസിലെത്തിയ ഹാർദികിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 19 പന്തിൽ 26 റൺസുമായി ഹാർദിക് മടങ്ങി. ധോണി വന്നതും പോയതും ഒന്നിച്ചായിരുന്നു. രണ്ട് പന്തിൽ ഒരു റൺസാണ് ധോണി നേടിയത്.

മഴയെ തുടർന്ന് കളി നിർത്തി വെക്കുമ്പോൾ 62 പന്തിൽ ആറ് ബൗണ്ടറികൾ സഹിതം 71 റൺസുമായി കോഹ്ലിയും 3 റൺസുമായി വിജയ് ശങ്കറുമാണ് ക്രീസിൽ. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ 2 വിക്കറ്റുകൾ വീഴ്ത്തി. വഹാബ് റിയാസ് ഹസൻ അലി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *