ബൗളർമാരുടെ ഊഴം കഴിഞ്ഞു, ഇനി ബാറ്റ്‌സ്മാൻമാരുടെ; ഇന്ത്യക്ക് വിജയലക്ഷ്യം 228 റൺസ്

Loading...

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 2 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 24 റൺസെടുക്കുന്നതിനിടെ രണ്ട് ഓപണർമാരെയും ബുമ്ര ഡ്രസിംഗ് റൂമിലെത്തിച്ചു. പിന്നാലെ ചാഹലിന്റെ ഊഴമായിരുന്നു. 23 ഓവറിൽ ദക്ഷിണാഫ്രിക്ക 89 റൺസിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

വാലറ്റത്ത് ക്രിസ് മോറിസ്, ഫെഹ്ലുക്വയോ, റബാദ എന്നിവരുടെ ചെറുത്ത് നിൽപ്പാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിനെ 200 കടത്തിയത്. മോറിസ് 42 റൺസെടുത്തു പുറത്തായി. റബാദ 31 റൺസുമായി പുറത്താകാതെ നിന്നു. ഫെഹ്ലുക്വായോ 34 റൺസെടുത്തു. ഡേവിഡ് മില്ലർ 31, ഡുപ്ലെസിസ് 38, വാൻഡർ ഡസ്സൻ 22 റൺസെടുത്തു പുറത്തായി. അവസാന പന്തിൽ ഇമ്രാൻ താഹിറിനെ വീഴ്ത്തിയാണ് ഭുവനേശ്വർ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി യുസ് വേന്ദ്ര ചാഹൽ നാല് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർ റണ്ട് വിക്കറ്റും കുൽദീപ് ഒരു വിക്കറ്റുമെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *