ഗവി വരെ ഒന്നു പോയാലോ…

പത്തനംതിട്ട ജില്ലയിലാണ് ഗവി. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കും തിരിച്ചും രാവിലെ ബസ്സുണ്ട്. അതിൽ കയറിയിരുന്നാൽ മതി. മഴ നനഞ്ഞ കാട് നാണിച്ചുനിൽക്കുന്ന ഇത്രയും മനോഹരമായ കാഴ്ച ഇത്രയും ചുരുങ്ങിയ ചെലവിൽ കാണാൻ കേരളത്തിൽ മറ്റൊരിടമില്ല. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കാണാം. ബോട്ടിങ്ങും ജംഗിൾ സഫാരിയുമൊക്കെ നടത്താനുള്ള സ്ഥലങ്ങളും ഇവിടുണ്ട്. മൺസൂൺ കാലത്ത് ബസ് സമയങ്ങളിൽ മാറ്റമുണ്ടാകാനിടയുണ്ട്.

ഓർഡിനറിയെന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും കെ.എസ്.ആർ.ടി.സിയിൽ ഗവിയിലേക്ക് പോകുന്നത് കണ്ടപ്പോൾ നമുക്കും തോന്നിയില്ലേ അങ്ങോട്ടൊന്നുപോകാൻ. മഞ്ഞുമൂടിയ മലനിരകളും പുഴയുമൊക്കെയാണ് ചിത്രത്തിൽ കണ്ടതെങ്കിൽ മഴക്കാലത്ത് അവിടെക്കൊന്ന് ബസ്സിൽ പോയിനോക്കിയാലോ!

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വിളിച്ചുചോദിച്ചതിനുശേഷം യാത്രാപദ്ധതി തയ്യാറാക്കുന്നതാണ് നല്ലത്. സ്വയം െ്രെഡവ് ചെയ്തുപോകാനാണെങ്കിൽ വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ നിന്ന് പാസെടുക്കേണ്ടി വരും. ട്രെക്കിങ്ങിന് പോകുന്നുണ്ടെങ്കിൽ അട്ടകളെ പേടിക്കണം. ഒരൽപം ഉപ്പോ പുകയിലയോ കൈയിൽ കരുതുന്നത് നല്ലതാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *