തിരുവനന്തപുരം മൃഗശാലയിൽ ഇനി അക്വേറിയവും

കടലിലെയും കായലിലെയും നാട്ടരുവികളിലെയും മീനുകളെ അടുത്തു കാണാൻ തിരുവനന്തപുരം മൃഗശാലയിൽ സൗകര്യമൊരുങ്ങുന്നു. നവീകരിച്ച അക്വേറിയത്തിലാണ് ഇവയെ പ്രദർശിപ്പിക്കുന്നത്. വർണം വിതറുന്ന അലങ്കാരവിളക്കുകളുടെ പശ്ചാത്തലത്തിലാണ് പ്രദർശനം.

രാവിലെ പത്തുമുതൽ രാത്രി ഒൻപതുവരെ പ്രദർശനം കാണാം. കായലിലെ പേൾ സ്‌പോട്ടെന്ന കരിമീൻ, കടൽ മീനുകളായ പാകിസ്ഥാനി, ചിത്രശലഭ മീൻ, റക്കൂൺ, എയ്ഞ്ചൽ മീനിന്റെ വിവിധ വകഭേദങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ചെറുതും വലുതുമായ 21 ടാങ്കുകളിലാണ് വർണമത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നത്. ശുദ്ധജല മീനുകളായ ഗോൾഡ് ഫിഷിന്റെ ഇനങ്ങളായ ടെലിസ്‌കോപ്, റാഞ്ചു, കോമറ്റ് തുടങ്ങിയ വിവിധയിനങ്ങളും പ്രദർശിപ്പിക്കും.

ഇതുകൂടാതെ മീൻ കൂടുകൾ ഒരുക്കുന്നതിന് ആവശ്യമായ പവിഴപ്പുറ്റുകൾ, പായലുകൾ എന്നിവയും ടാങ്കിലൊരുക്കുന്നുണ്ട്. കൊഞ്ച് വർഗത്തിലെ വിവിധയിനങ്ങൾ, ശുദ്ധജല മീനുകളായ പൂച്ച മീൻ, ചുവന്ന വാലുള്ള പൂച്ച മീൻ, മുയൽ മീൻ ഇങ്ങനെയുള്ള അപൂർവ്വ മീനുകളുടെ നീണ്ടനിര തന്നെ പുതിയ അക്വേറിയത്തിൽ പ്രദർശിപ്പിക്കും. കേന്ദ്ര മൃഗശാല അതോറിറ്റിയൂടെ നിർദേശപ്രകാരമാണ് പഴയ പാമ്പിൻ കൂട്ടിൽ അക്വേറിയം സജ്ജമാക്കിയത്. ഒരു കോടി 70 ലക്ഷമാണ് മൊത്തം ചെലവ്. സന്ദർശകരെ ആകർഷിക്കാൻ അക്വേറിയത്തിന് പുറത്ത് മീനുകളുടെ ശിൽപ്പങ്ങളും നിർമിച്ചിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *