ഗ്രാന്റ് കാന്യോൺ കാണാൻ അമേരിക്ക വരെ പോകണ്ട, ത്രിവേണിയോടൊപ്പംഗണ്ടിക്കോട്ട വരെ പോയാൽ മതി

ഗണ്ടിക്കോട്ട

രണ്ട് മാസത്തിൽ ഒരിക്കൽ ത്രിവേണി ടൂർസ് ഗണ്ടിക്കോട്ടയിലേക്ക് ടൂർ സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം ബേലൂം കേവ്‌സ്, ലേപാക്ഷി, പുട്ടപർത്തി തുടങ്ങിയ കേന്ദ്രങ്ങളിലും സന്ദർശനം നടത്തുന്നു. വിവരങ്ങൾക്ക്: 7034591331, 9895603311.

ഇന്ത്യയിലെ ഗ്രാന്റ് കാന്യോൺ ആണ് ഗണ്ടിക്കോട്ട. ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗണ്ടികോട്ടയാണ് ഇന്ത്യയുടെ ഗ്രാൻഡ് ക്യാന്യൻ എന്നറിയപ്പടുന്ന സ്ഥലം. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും ഗണ്ടിക്കോട്ടയെ സ്നേഹിക്കാതിരിക്കാൻ സാധിക്കില്ല. പെണ്ണാർ നദിയുടെ തീരത്തായി വ്യാപിച്ചു കിടക്കുന്ന ഈ പ്രകൃതിദത്തമായ ഭൂമിയെ കുറിച്ചു പലർക്കും അറിയില്ല. ഒരു നദിയുടെ നീരൊഴുക്കിന് മലയിടുക്കുകളെ ഇത്രയും മനോഹരമായി വെട്ടിയൊതുക്കാൻ സാധിക്കുമോ എന്ന് തോന്നി പോകും ഇവിടെ എത്തിയാലും. നദിയുടെ കാലങ്ങളായുള്ള നീരൊഴുക്കിൽ പാറകെട്ടുകൾ പലപാളികളായി ചെരിഞ്ഞും പുളഞ്ഞും രൂപപ്പെട്ട കാഴ്ച കാണാൻ തന്നെ മനോഹരമാണ്. കൊളറാഡോ നദിയെ ചുറ്റിപറ്റിയാണ് ഗ്രാൻഡ് കാന്യൻ എങ്കിൽ ഇവിടെ ഗണ്ടികോട്ടയെ ചുറ്റി ഒഴുകുന്നത് പെണ്ണാർ നദിയാണ്. ഗ്രാന്റ് കാന്യോണിലേക്കുള്ള വഴി കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടും. ഉരുളൻ കല്ലുകളും, ചെറിയ കയറ്റങ്ങളും കയറി മുകളിൽ എത്തിയാൽ ഭൂമിയിൽ ഇത്രയും മനോഹരമായ സ്ഥലമില്ലെന്ന് തോന്നിയേക്കാം.

ഗണ്ടിക്കോട്ട ഫോർട്ട് ഇവിടത്തെ മറ്റൊരു ആകർഷണമാണ്. ചാലൂക്യ രാജവംശ ഭരണകാലത്ത് പണി തിർത്ത കോട്ടയും, മധവരായക്ഷേത്രം, രംഗനാഥസ്വാമി ക്ഷേത്രം, ധാന്യപുര / പത്തായപുര, ജാമിയ മസ്ജിദ് ( രാജവംശ കാലത്ത് ഇത് ശിവക്ഷേത്രമായിരുന്നുവത്രെ, സുൽത്താൻ ഭരണകാലത്ത് ഇത് മസ്ജിദ്ത്തായി പുന:നിർമ്മാണം ചെയ്തതായിട്ടാണ് ഗവേക്ഷകർ പറയുന്നത് ) മസ്ജിദിന്റെ എതിർവശത്ത് വലിയ ഒരു കുളവും കണാം, ഈ കുളത്തിന്റെ അടിത്തട്ട് ഇന്നുവരെയും ആരും കണ്ടിട്ടില്ലത്രേ. (ഇവിടത്തെ താമസക്കാരിൽ നിന്നും ലഭിച്ച അറിവ്, കോട്ടക്കുള്ളിൽ ഇപ്പോഴും വീടുകളിൽ താമസക്കാരുണ്ട്). മാധവരായക്ഷേത്രത്തിലെ ഗോപുരം മറ്റു സ്ഥലങ്ങളിലെ ക്ഷേത്രഗോപുരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ക്ഷേത്രത്തിന്റെ ഇടത്ത് വശത്ത് ഒരു തുരങ്കമുണ്ടെന്നും ശത്രുക്കളുടെ ആക്രമണ സമയത്ത് രക്ഷപെടനും മറ്റും ഇത് ഉപയോഗിച്ചിരുന്നു, ഇത് അവസാനിക്കുന്നത് പെന്നാർ നദിയിലാണ്. ഇവിടത്തെ ധാന്യപുരയും, ജയിലിലുമെല്ലാം ആ കാലത്തെ നിർമ്മാണ ചാരുത ദർശിക്കാൻ സാധിക്കും. 5 കിലോമീറ്റർ ചുറ്റളവിൽ ഫോർട്ട് വ്യാപിച്ച് കിടക്കുന്നു. ചെറുതും, വലുതുമായ ഒരുപാട് ക്ഷേത്രങ്ങളും, മറ്റു പല പുരാനിർമ്മിതികളും ഇതിൽ ഉണ്ടായിരുന്നു. അതിൽ ചിലത് മാത്രമെ ഇപ്പോൾ അവശേഷിക്കുന്നുള്ളു. ഇത്രയും കാലം പരിപാലനം ഇല്ലാതത്തുകൊണ്ട് ഉള്ളവയും നശിച്ചു കൊണ്ടിരിക്കുന്നു. ഭാരതിയപുരാവസ്തു വകുപ്പ് ഇപ്പോൾ ഈ കേന്ദ്രം ഏറ്റെടുത്ത് ചില പുന:പ്രവൃത്തികൾ നടത്തികൊണ്ടിരിക്കുന്നു. എന്നാൽ തന്നെയും മറ്റു പുരാകേന്ദ്രങ്ങളിലെ പ്രവർത്തന വേഗം ഇവിടെയില്ല എന്ന് തോന്നുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ വളരെ കുറവാണ്. അടുത്ത കാലത്തായി സർക്കാരിന്റെ നേതൃത്വത്തിൽ ഗണിക്കോട്ട ഫെസ്റ്റ് നടത്തിവരാറുണ്ട്. കാലചക്രത്തിൽ പ്രകൃതി ഒരുക്കിയ ദൃശ്യഭംഗികൊണ്ടും പുരാതനകാലത്തെശിൽപികൾ ഒരുക്കിയ പുരാനിർമ്മിതികൾ കൊണ്ടും ഗണ്ടിക്കോട്ട സന്ദർശകർക്ക് വിരുന്നൊരിക്കികാത്തിരിക്കുന്നു.

ബേലം ഗുഹ

ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണ് ആന്ധ്രാ പ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗുഹ (Belum Caves). ഇന്ത്യൻ ഉപഭൂഘണ്ഡത്തിന്റെ സമതലങ്ങളിലെ ഏറ്റവും നീളമുള്ളതും ഈ ഗുഹതന്നെയാണ്. സംസ്‌കൃതത്തിലെ ബിലം എന്ന വാക്കിൽ നിന്നാണ് ബേലം എന്ന പേരുണ്ടായത്. ഇത് ഒരു പ്രകൃതി ദത്തമായ ഗുഹയാണ്. പുരാതനകാലത്തെ തുടർച്ചയായ വെള്ളം ഒഴുക്കിനാലാണ് ഈ ഗുഹ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കുപ്പെടുന്നത്. 1884 ൽ ബ്രിട്ടീഷ് സർവേയർ റോബർട്ട് ബ്രൂസ് ഫൂട്ട് ആദ്യമായി പ്രദേശവാസികളുടെ സഹായത്തോടെ കണ്ടെത്തി ചരിത്രത്തിൽ രേഖപ്പെടുത്തി. പിന്നീട് 100 വർഷത്തോളം വിസ്മൃതിയിലാണ്ടു. 1982ൽ ഹെർബർട്ട് ഡാനിയൽ ഗേബവേർ ന്റെ നേത്രത്വത്തിൽ വീണ്ടും പര്യവേക്ഷണം തുടങ്ങി, 2000ത്തിൽ ആഡ്ര ടൂറിസം വകുപ്പിന് കൈമാറി, 2003 ൽ ജനങ്ങൾക്കായി തുറന്നു കൊണ്ടുത്തു. ഇപ്പോഴും അടകയുടെ കീഴിൽ പര്യവേക്ഷണം നടത്തികൊണ്ടിരിക്കുന്നു. 4 കി.മി ദൂരമുന്നെങ്കിലും 2 കി.മി വരെ മാത്രമെ സഞ്ചാരികൾക്ക് പോകുവാൻ അനുവാദമുള്ളു. ഗുഹയിൽ പ്രവേശന പടവുകൾ ഇറങ്ങിയാൽ എത്തുന്ന ഹാൾ ഗേബവേർ ഹാൾ എന്ന് നാമകരണം ചെയ്തിരിക്കുന്നു. കുറച്ച് ദൂരം പിന്നിടുമ്പോൾ ശുദ്ധവായുവിന്റെ കുറവ് അനുഭവപ്പെടും, ചില സ്ഥലങ്ങളിൽ ശുദ്ധവായു ലഭ്യമാക്കാനുള്ള സജീകരണവും ചെയ്തിട്ടുണ്ട്. പ്രവേശനനുമതി ഉള്ള സ്ഥലം വരെ പോയി വരുമ്പോഴേക്കും വസ്ത്രങ്ങളിൽ വിയർപ്പിന്റെ കാഠിന്യം അനുഭവപ്പെടും. നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധ, ജൈന സന്ന്യസിമാർ ഇവിടെ താമസിച്ചിരുന്നു എന്നതിന്റെ തിരുശേഷിപ്പുകൾ ഉണ്ട്. സമാനമായ അനുഭവം മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ലെന്നാണ് സഞ്ചാരികൾ പറയുന്നത്.

ലേപാക്ഷി

നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികൾ നിറഞ്ഞ തൂണുകൾ, 27 അടി നീളമുള്ള ഒറ്റക്കല്ലിൽ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലിൽ തീർത്ത ഏഴുതലയുള്ള നാഗപ്രതിമ.. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളാണ് ആന്ധ്രയിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിനുള്ളത്. എഴുപതിലധികം കൽത്തൂണുകൾ ക്ഷേത്രത്തിലുണ്ടെങ്കിലും അവയിൽ ഒന്നുപോലും നിലത്ത് സ്പർശിക്കുന്നില്ല എന്നതാണ് പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാൽ എല്ലാ ദു:ഖങ്ങൾക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.

ഇതോടൊപ്പം ഒരു കോടി ശിവലിംഗങ്ങൾ സ്ഥാപിച്ചിട്ടുള്ള കോടി ലിംഗേശ്വര ക്ഷേത്രം, ആത്മീയ കേന്ദ്രമായ പുട്ടപർത്തി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കുന്നു. ത്രിവേണി ടൂർസ് കഴിഞ്ഞ ഡിസംബറിൽ യാത്ര സംഘടിപ്പിച്ചു, വീണ്ടും ഏപ്രിൽ മാസത്തിൽ യാത്ര സംഘടിപ്പിക്കുന്നു. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഈ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്ക് നിങ്ങൾക്ക് ത്രിവേണി ടൂർസിനെ സമീപിക്കാം. ഈ പ്രകൃതി സൗന്ദ്യരങ്ങളെ നിങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളുടെ യാത്രകളെ സുഗമമാക്കാൻ ബുക്കിങ്ങ് തുടങ്ങുന്നു. Triveni Tours: 7034591331, 9895603311.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *