കൊൽക്കത്ത, ഒറീസ, പുരി, കൊണാർക്ക്, ഭുവനേഷ്വർ യാത്ര ആസ്വദിക്കാം ട്രാവൽ വിഷൻ ഹോളിഡേയ്സിനൊപ്പം

  • 462
    Shares

യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും…

മിതമായ നിരക്കിൽ, തവണ വ്യവസ്ഥയിൽ കൊൽക്കത്ത, ഒറീസ, പുരി, കൊണാർക്ക്, ഭുവനേഷ്വർ യാത്ര ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ട്രാവൽ വിഷൻ ഹോളിഡേയ്സ്.

സയൻസ് സിറ്റി, ബേലൂർ മഠം, ദക്ഷിണേശ്വർകാളി, വിക്ടോറിയമെമ്മോറിയൽ ഇന്ത്യൻമൂസിയം, ബൊട്ടാണിക്കൽഗാർഡൻ, മദർതേരസഭവൻ, ടാഗോർ ഹൗസ്, സെന്റ് ജോസഫ് പള്ളി, ബിർല പളാനിട്ടോറിയം, പിന്നെ കാഴ്ചകൾ വെറെയും. പുരിയിലെ ജഗനാഥ ക്ഷേത്രം, കൊണാർക്കിലെ സൂര്യക്ഷേത്രം, ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാല, ഉദയഗിരി കന്തഗിരി ഗുഹകൾ, ലിംഗരാജ ക്ഷേത്രം, എന്നിവ അടങ്ങിയ യാത്രകൾ. 6 ദിവസത്തേക്ക് Flight Package 25500 മാത്രം. വിവരങ്ങൾക്ക്: 809 606 6444.

എയർകണ്ടീഷൻ ഡീലക്സ് സെമി സ്ലീപ്പർ പുഷ്ബാക്ക് ലക്ഷ്വറി ബസായിരിക്കും ഇവിടങ്ങളിലെല്ലാം യാത്രക്കായി ഉപയോഗിക്കുന്നത്. ത്രി സ്റ്റാർ ഹോട്ടലിലായിരിക്കും താമസം, കേരള മോഡൽ ഭക്ഷണമായിരിക്കും പ്രത്യേകത. എത്രവേണമെങ്കിലും വെള്ളം കുടിക്കാനും, പെപ്സി, കോള, ജ്യൂസ്, ഫ്രൂട്ടി, ചോക്ലേറ്റ് തുടങ്ങി ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണങ്ങളും ഈ പാക്കേജിൽ ഉൾപെടും. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട പണവും, സന്ദർശന സ്ഥലങ്ങളിലെ ടിക്കറ്റുകളും ഫ്രീയായിരിക്കും. പുറമെ യാത്രയിൽ അനുഗമിക്കാൻ ഒരു മലയാളി ഗെയ്ഡിന്റെ സാന്നിധ്യവും ഉണ്ടാകും. പണമടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും ട്രാവൽ വിഷൻ ഹോളിഡേയ്സ് ഒരുക്കുന്നുവെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്.

വിക്ടോറിയ റാണിയുടെ സ്മരണകളുണർത്തുന്ന കൊൽക്കത്തയിലെ മതർതരേസയുടെ അന്ത്യവിശ്രമ സ്ഥലം ഉൾപടെ കാണാനുള്ള അവസരമുണ്ടാകും.

കണ്ടിരിക്കേണ്ടാതാണ് കൊണാർക്ക് ക്ഷേത്രത്തിന്റെ ശില്പ ഭംഗി!

ഒറീസയിലെ കൊണാർക്ക് ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള അതിന്റെ ശിൽപ ചാരുതയാണ്. രഥത്തിന്റെ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ചുമരുകൾ ശിൽപങ്ങളുടെ ഒരു കലവറ തന്നെയാണ്.

മധ്യപ്രദേശിലെ ഖജൂരാഹോ ക്ഷേത്രത്തിലെ ചുമരിലെ ശിൽപ്പങ്ങൾ പോലുള്ള രതിശിൽപങ്ങളാണ് ഭുവനേഷ്വറിലെ രാജറാണി ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതം. ശരീരവടിവുകളിലും അംഗലാവണ്യത്തിലും യഥാർത്ഥ മനുഷ്യരുടേതെന്ന് തോന്നിപ്പിക്കുന്നവയാണ് കല്ലിൽ കൊത്തിയെടുത്തിരിക്കുന്ന ഈ രതി ശിൽപ്പങ്ങൾ.

ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വരിൽ നിന്ന് ഒന്നരമണിക്കൂർ യാത്ര ചെയ്താൽ പുരിയിൽ എത്തിച്ചേരാം. ഒറീസയിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഭുവനേശ്വർ, പുരി, കൊണാർക്ക് എന്നിങ്ങനെയായാണ് സഞ്ചരിക്കാറുള്ളത്. കടൽത്തീരത്ത് കാലം കൊത്തിവെച്ചൊരു കൽക്കൊട്ടാരമാണ് കൊണാർക്കിലെ സൂര്യക്ഷേത്രം. കലിംഗ ദേശത്തിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച് പന്തീരായിരം ശിൽപ്പികൾ പന്ത്രണ്ടാണ്ട് കൊല്ലം കൊണ്ട് മണൽകല്ലിൽ കടഞ്ഞെടുത്ത സൂര്യക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു അത്. കടൽക്കാറ്റും കടന്നാക്രമണങ്ങളും ചെറുത്ത് ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ട് സൂര്യക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംരക്ഷണമൊരുക്കുന്നുണ്ടെങ്കിലും ഇനിയെത്രകാലം ഇന്ത്യയുടെ ഈ അത്ഭുതം ബാക്കിയുണ്ടാവും എന്ന് കൊണാർക്കിൽ നിന്ന് മടങ്ങുന്നവരെല്ലാം മനസ്സിൽ ചോദിക്കും.

ഭുവനേഷ്വറിലെ ഉദയഗിരി & ഖാന്ദഗിരി ഗുഹകൾ
ഭവനേശ്വറിലെ ഒരു പ്രധാന കാഴ്ചയാണ് ഉദയഗിരി & ഖാന്ദഗിരി ഗുഹകൾ. പ്രകൃതിമനോഹരമായതും, ശാന്തവുമായ സ്ഥലമാണ് ഭുവനേശ്വറിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഈ ഇരട്ട കുന്നുകൾ. ഒരുകാലത്ത് പ്രശസ്തമായ ഒരു ജൈന സന്യാസിമഠം ഇവിടെയുണ്ടായിരുന്നു. കുന്നിൻ മുകളിലെ പാറയിൽ കൊത്തിയെടുത്തതായിരുന്നു മഠത്തിൻറെ മുറികൾ. ഇന്ന് ഈ മുറികൾ ഗുഹകൾ പോലെ കാണാവുന്നതാണ്. ബിസി രണ്ടാം നൂറ്റാണ്ടിലാണ് പുരാതനമായ ഈ മഠം നിർമ്മിക്കപ്പെട്ടത്. ചില ഗുഹകളിലെ ചുവരുകളിൽ കൊത്തുപണികൾ കാണാം. റാണി ഗുംഫ അഥവാ റാണിയുടെ ഗുഹ എന്ന രണ്ട് നിലകളുള്ള ഒരു ഗുഹയും ഇവിടെയുണ്ട്. ഇത് വിപുലമായ കൊത്തുപണികളാൽ അലംകൃതമാണ്. മറ്റൊരു വലിയ ഗുഹ എലിഫൻറ് കേവ് അഥവാ ഹാതി ഗുംഫയാണ്. ഉദയഗിരിയിൽ 18 ഗുഹയും, ഖാന്ദഗിരിയിൽ 15 ഗുഹകളുമാണുള്ളത്.


നന്തൻകണ്ണൻ മൃഗശാല
ഭുവനേശ്വറിലെ നന്തൻകണ്ണൻ മൃഗശാലയുടെ അകത്ത് കയറാനും നൂറ് ശതമാനം വന്യ മൃഗങ്ങളെ കാണാനുമുള്ള അവസരവും ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ഒരുക്കുന്നുണ്ട്. ബസിലായിരിക്കും ആ യാത്ര. വിവരങ്ങൾക്ക് 809 606 6444 എന്ന നമ്പറിൽ ബന്ധപ്പെടുക.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *