ഗോൾഡൻ ട്രയാംഗിൾ വിത്ത് അജ്മീർ യാത്രയുമായി ട്രാവൽ വിഷൻ ഹോളിഡേയ്‌സ്

  • 652
    Shares

യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും…

വെറും അഞ്ച് പകലുകൾകൊണ്ട് ഇന്ത്യയെ കണ്ടു തീർത്താലോ… വർഷങ്ങളെടുത്താലും നടക്കാത്ത കാര്യം എങ്ങനെ വെറും അഞ്ച് പകലിൽ തീർക്കാം എന്നല്ലേ… ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് റൂട്ടുകളിലൊന്നായ ഡൽഹി-ജയ്പൂർ-ആഗ്ര എന്ന ഗോൾഡൻ ട്രയാംഗിൾ യാത്രക്ക് പുറമെ അജ്മീർ, പുഷ്‌കർ എന്നീ സ്ഥലങ്ങളിലേക്കുള്ള സഞ്ചാരമാണ് ഇന്ത്യയെ കണ്ടെത്താൻ സഹായിക്കുന്ന യാത്ര… ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതാകട്ടെ ട്രാവൽ വിഷൻ ഹോളിഡേയ്‌സും. 11,900 രൂപയാണ് ആകെ ചിലവ് വരുന്നുള്ളൂ.

എയർകണ്ടീഷൻ ഡീലക്‌സ് സെമി സ്ലീപ്പർ പുഷ്ബാക്ക് ലക്ഷ്വറി ബസായിരിക്കും ഇവിടങ്ങളിലെല്ലാം യാത്രക്കായി ഉപയോഗിക്കുന്നത്. ത്രി സ്റ്റാർ ഹോട്ടലിലായിരിക്കും താമസം, കേരള മോഡൽ ഭക്ഷണമായിരിക്കും പ്രത്യേകത. എത്രവേണമെങ്കിലും വെള്ളം കുടിക്കാനും, പെപ്‌സി, കോള, ജ്യൂസ്, ഫ്രൂട്ടി, ചോക്ലേറ്റ് തുടങ്ങി ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണങ്ങളും ഈ പാക്കേജിൽ ഉൾപെടും. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട പണവും, സന്ദർശന സ്ഥലങ്ങളിലെ ടിക്കറ്റുകളും ഫ്രീയായിരിക്കും. പുറമെ യാത്രയിൽ അനുഗരിക്കാൻ ഒരു മലയാളി ഗെയ്ഡിന്റെ സാന്നിധ്യവും ഉണ്ടാകും. പണമടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് യാത്ര കഴിഞ്ഞ് തവണകളായി പണമടക്കാനുള്ള സൗകര്യവും ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ഒരുക്കുന്നുവെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്.

ജയ്പൂർ, ആഗ്ര, ഡൽഹി, അജ്മീർ, പുഷ്‌കർ എന്നിവിടങ്ങളാണ് ടൂർ പാക്കേജിൽ ഉൾപ്പെടുന്നത്. അഞ്ചു പകൽ നീളുന്ന യാത്രയിൽ ഇന്ത്യയെ മൊത്തം കണ്ടറിയാമെന്ന് അനുഭവസ്ഥർ പറയുന്നു. ഡൽഹി, രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം. ചെങ്കോട്ടയും പാർലമെന്റും രാഷ്ട്രപതിഭവനും രാജ്‌കോട്ടും ഉൾപ്പെടെ അതി മനോഹരമായ മന്ദിരങ്ങൾ നിലകൊള്ളുന്ന നഗരം. ദിവസവും ടിവിയിൽ തെളിയുന്ന ദൃശ്യഭംഗിയിലൂടെ ഓരോ ഇന്ത്യക്കാരനും സുപരിചിതമായ വീഥികൾ, ബംഗ്ലാവുകൾ, മാളികകൾ…


യാത്ര ചെയ്യാൻ പറ്റിയ സമയം
ജനുവരി മാസമാണ് ഗോൾഡൻ ട്രയാംഗിൾ യാത്രയ്ക്ക് ഏറെ യോജിച്ച സമയം എന്നു പറയാം.

കൺമുന്നിലെത്തുന്ന കാഴ്ചകൾ
ടിവിയിലൂടെയും മറ്റു ചിത്രങ്ങളിലൂടെയും കണ്ടിട്ടുള്ള കുറേ ഇടങ്ങളിലൂടെയുള്ള യാത്രയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ചെങ്കോട്ടയും രാഷ്ട്രപതിഭവനും എല്ലമുള്ള തലസ്ഥാന നഗരിയും പിങ്ക് സിറ്റിയായ ജയ്പൂരും താജ്മഹലിൽ ചരിത്രമെഴുതിയ ആഗ്രയും ചേരുമ്പോൾഗോൾഡൻ ട്രയാംഗിൾ പൂർത്തിയാവും.


ഗോൾഡൻ ട്രയാംഗിൾ യാത്രയുടെ തുടക്കം ജയ്പൂരിൽ നിന്നുമാണ്. ലോക്തതിലെ തന്നെ ഏറ്റവും വ്യത്യസ്തമായ നഗരം എന്നറിയപ്പെടുന്ന ഇടമാണ് ജയ്പൂർ. ചരിത്രത്തിലേക്കുള്ള യാത്രയിൽ വർത്തമാനത്തിനും ഭൂതകാലത്തിനും ഉടയിൽ ഒരു പാലം പോലെ നിലകൊള്ളുന്ന ഈ നഗരത്തെ തേടി എത്തുന്നവർ അത്രയധികമുണ്ട്.
ജയ്പൂർ എന്നതിനേക്കാൾ പിങ്ക് സിറ്റി എന്നാണ് ഇവിടം കുറച്ചുകൂടി അറിയപ്പെടുന്നത്. പിങ്ക് ചായം പൂശിയ വീടുകളും കെട്ടിടങ്ങളുമാണ് ഈ പേരു നല്കിയതെങ്കിലും അതിനു പിന്നിലൊരു കഥ കൂടിയുണ്ട്. ജയ്പൂർ സന്ദർശിക്കാനെത്തിയ വെയിൽസിലെ രാജകുമാരനായിരുന്ന എഡ്‌ലേർഡിനെ സ്വീകരിക്കുവാനാണത്രെ ഒരികക്ൽ ഈ നഗരം മുഴുവൻ പിങ്ക് ചായം പൂശിയത്. 1876 ൽ അന്നത്തെ രാജാവായിരുന്ന മഹാരാജാ റാം സിങ്ങിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്.
ഷോപ്പിങ്ങിൽ തീരെ താല്പര്യംമില്ലാത്തവരെ പോലും ആകർഷിക്കുന്ന ഇടമാണ് ജയ്പൂരിലെ മാർക്കറ്റുകൾ. രാജസ്ഥാൻ തനിമയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ കരകൗശല വസ്തുക്കളും ഒക്ക ഇവിടെയെത്തുന്ന ആരുടെയും മനംകവരും.

സ്വർഗ്ഗത്തിലേക്കുള്ള ആഗ്രാ റൂട്ട്
ജയ്പൂർ കാഴ്ചകൾ കഴിഞ്ഞാൽ അടുത്തത് ആഗ്രയിലേക്കാണ്. ഷാജഹാൻ പ്രണയ സ്മാരകം ഒരുക്കിയ താജ്മഹലുള്ള അതേ ആഗ്രയിലേക്ക്.

കോട്ട മുതൽ പൂന്തോട്ടം വരെ
ഒരു കാലത്ത് മുഗൾ രാജ്യത്തിനന്റെ തലസ്ഥാനമായിരുന്ന ഫത്തേപൂർ സിക്രി മുതൽ ആഗ്രയുടെ കഥ തുടങ്ങുകയാണ്. റോയൽ പാലസ്, മുഗൾ പൂന്തോട്ടം തുടങ്ങിയ യാത്രകൾ കണ്ടു കയറി ചെല്ലുന്നത് താജ്മഹലിലേക്കാണ്. ലോകാത്ഭുതങ്ങളിലൊന്നായി കാണുന്നവരിലും കേൾക്കുന്നവരിലും വിസ്മയം ജനിപ്പിക്കുന്ന ഒരപൂർവ്വ നിർമ്മിതി. വിവാദങ്ങൾക്കും കലഹങ്ങൾക്കും ഒരുപാട് കാരണമായിട്ടുണ്ടെങ്കിലും അതൊന്നും അറിയാതെ യമുനയുടെ തീരത്ത് ശാന്തമായി നിൽക്കുന്ന ഈ പ്രണയ സ്മാരകം ആരെയും ആകർഷിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
ഇനി ഡെൽഹിയിലേക്ക് ആഗ്രയുടെ കാഴ്ചകളിൽ നിന്നും പടിയിറങ്ങിയാൽ ഡെൽഹിയിലേക്ക് തിരിക്കാം. ജീവിതത്തിലെ മറക്കാനാവാത്ത സായാഹ്നവും പ്രഭാതവും ഒക്കെ സമ്മാനിക്കുന്ന ഡെൽഹി സഞ്ചാരികൾക്ക് നല്കുക പുത്തൻ ഊർജ്ജമാണ്.


ചരിത്രത്തിന്റെ ഭാഗമായ നഗരം ഭാരതത്തിൻറെ ചരിത്രത്തിന്റെ ഭാഗമായ ഡെൽഹി നഗരം കാഴ്ചകളിൽ ഏറെ പരിചയം തോന്നിക്കും. കുത്തബ് മിനാറും പദ്മക്ഷേത്രവും അക്ഷർധാം ക്ഷേത്രവും ഇന്ത്യാ ഗേറ്റും ഒക്കെയുള്ള ഇവിടുത്തെ കാഴ്ചകൾ എത്ര വർണ്ണിച്ചാലും തീരുന്നതല്ല.
ഒരു പകൽ ഇനി ഡെൽഹിയിൽ ഒറ്റ പകലിൽ കണ്ടു തീർക്കുവാൻ സാധിക്കുന്ന ഇടങ്ങളല്ല ഇവിടെയുള്ളതെങ്കിലും കാണേണ്ട ചിലയിടങ്ങളുണ്ട്. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, കുത്തബ് മിനാർ, ഇന്ദിരാ ഗാന്ധി സ്മാരക മ്യൂസിയം, നെഹ്‌റു മ്യൂസിയം, ബിർളാ ഹൗസ്, തുടങ്ങിയ സ്ഥലങ്ങൾ ഒറ്റ ഓട്ടത്തിൽ കണ്ടു തീർത്തെത്താൻ കഴിയുന്നവയാണ്.

അജ്മീർയാത്ര കഴിഞ്ഞ് നിഗൂഢ സൗന്ദര്യവമായി പുഷ്‌കറിലേക്കുള്ള യാത്ര

‘മൂന്ന് വശങ്ങളിൽ തലയുയർത്തി നിൽക്കുന്ന വലിയ മലകൾ. ഇനിയൊരുവശത്ത് ശീതള ഛായ പരത്തിക്കൊണ്ട് ശയിക്കുന്ന തടാകം’. പുഷ്‌കർ എന്ന കൊച്ചുപട്ടണം രാജ്സ്ഥാന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്’. തീർത്ഥയാത്രയും വിനോദ സഞ്ചാരവും സമന്വയിക്കുന്ന കാഴ്ചയാണിവിടെ.
അജ്മീർ യാത്ര കഴിഞ്ഞ് അവിടെ നിന്നും കിലോമീറ്ററുകൾ അകലെയുള്ള മനോഹരമായ ഒരു പട്ടണമാണ് പുഷ്‌കർ. ഹിന്ദു വിശ്വാസികളുടെ അഞ്ച് പ്രധാന ധാമങ്ങളിൽ ഒന്നാണ് ഈ സ്ഥലം. ബദരീ നാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവയ്‌ക്കൊപ്പമാണ് പുഷ്‌കറിൻറെയും സ്ഥാനം. അവാച്യമായ നിഗൂഢ സൌന്ദര്യമാണ് ഈ പട്ടണത്തിന്റെ ആകർഷണം. നാഗ് പർവതമാണ് പുഷ്‌കറിനെ അജ്മീറിൽ നിന്ന് വേർതിരിക്കുന്നത്.
മരുഭൂമികൾ എന്നും മനുഷ്യന്റെ സ്വപ്‌ന യാത്രകളിലെ ഒരിടമാണ്. ഇന്ത്യൻ മരുഭൂമികൾക്ക് എക്കാലത്തും പറയാനുള്ളത് വലിയൊരു ചരിത്രം തന്നെയാണ്. രാജസ്ഥാനിലെ മനോഹരമായ രണ്ടു സ്ഥലങ്ങളാണ് അജ്മീർ-പുഷ്‌കർ. ഡൽഹിയിൽ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ. മണൽ കുന്നുകൾ, ഇടയിൽ ചെറു മരങ്ങൾ, വീടുകൾ, രാജസ്ഥാനി വേഷധാരികൾ. റൊട്ടിയും, പറാത്തയും ചായയും നുകർന്നു ഒരു കിടിലൻ യാത്ര.
ഒട്ടകങ്ങളുടെ നാടാണ് പുഷ്‌ക്കർ. മരുഭൂമിയിലെ ഒട്ടക സവാരി എപ്പോഴും പുതിയ അനുഭവമാണ്. അജ്മീറിൽ നിന്നും 17 കിലോമീറ്റർ യാത്ര ചെയ്തു വേണം പുഷ്‌ക്കറിൽ എത്താൻ. തീർഥാടന കേന്ദ്രമാനെങ്കിലും പുഷ്‌കർ ഒരു ഹിപ്പി നഗരംകൂടിയാണ്. സുലഭമായി ലഭിക്കുന്ന കഞ്ചാവും ഒപ്പിയവും ആണ് അതിനുകാരണം. കുക്കിംഗ് ക്ലാസുകൾ, ഡാൻസ് സ്‌കൂളുകൾ എന്നിവയും വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. താമസം വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ല. നിരവധി ക്ഷേത്രങ്ങൾക് പുറമേ സിക്ക് ഗുരുദ്വാര, പുരാതന ഡാൻസ് സ്‌കൂൾ,ഒട്ടക സഫാരി എന്നിവ ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും. അനുഭവിച്ചറിയാം നമുക്ക് ഒരു സുന്ദരമായ യാത്രാനുഭവം. വിവരങ്ങൾക്ക്: ട്രാവൽ വിഷൻ ഹോളിഡേയ്‌സ്: 0818 606 6444

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *