മിഗ് 21 വീണ്ടും പറത്തി അഭിനന്ദൻ; ഒപ്പം പറന്ന് വ്യോമസേനാ മേധാവിയും

മിഗ് 21 പോർവിമാനം പറത്തി വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. എയർ ചീഫ് മാർഷൽ ബി എസ് ധനോവക്കൊപ്പമാണ് അഭിനന്ദൻ മിഗ് 21 പറത്തിയത്. പഠാൻകോട്ട് എയർബേസിൽ വെച്ചാണ് ഇരുവരും ചേർന്ന് മിഗ് 21 പറത്തിയത്.

മാസങ്ങൾക്ക് മുമ്പ് പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ വർത്തമാൻ സഞ്ചരിച്ചിരുന്ന മിഗ് 21 വിമാനം പാക് മണ്ണിൽ തകർന്നുവീഴുകയും അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 60 മണിക്കൂറോളം നേരം കസ്റ്റഡിയിൽ വെച്ച ശേഷമാണ് അഭിനന്ദനെ പാക് സൈന്യം ഇന്ത്യക്ക് കൈമാറിയത്

ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് അഭിനന്ദന് വീണ്ടും പറക്കാൻ വ്യോമസേന അനുമതി നൽകിയത്. മാർച്ച് ഒന്നിനാണ് പാക് കസ്റ്റഡിയിൽ നിന്നും അഭിനന്ദൻ മോചിപ്പിക്കപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *