നിരപരാധികളുടെ രക്തക്കറയുള്ള മോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് എ എം രോഹിത്

നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിയെ വിമർശിച്ച് കെ പി സി സി അംഗം എഎം രോഹിത്. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്കും ഇത്തരത്തിൽ മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും പറയാനാകില്ല. ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും വെച്ചുപുലർത്തരുത്.

മോദിയെ വികസന നായകനാക്കുന്നത് കോൺഗ്രസിൽ ചെലവിൽ ആകരുത്. മോദി സ്വർഗരാജ്യം സൃഷ്ടിക്കാമെന്ന് പറഞ്ഞാലും മതേതര വിശ്വാസികളുടെ മനസ്സിൽ മോദി കുറ്റക്കാരനാണ്. നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യിൽ പറ്റിയിട്ടുള്ളവനാണ്. അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് എ പി അബ്ദുല്ലക്കുട്ടി. കോൺഗ്രസിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് പോകണമെന്നും രോഹിത് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണം.

കോൺഗ്രസ് പാരമ്പര്യം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യൻ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിർത്താൻ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.

അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോൺഗ്രസിന്റെ ചിലവിൽ ആകരുത്. മോദി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങൾ മതേത്വര വിശ്വാസികളുടെ മുന്നിൽ, മനസ്സിൽ മോദികുറ്റക്കാരാനാണ്.നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യിൽ പറ്റിയിട്ടുള്ളവനാണ്.

പോകാൻ ഉദ്ദേശിക്കുന്നണ്ടെങ്കിൽ പെട്ടെന്ന് പോണം മിസ്റ്റർ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങൾക്ക് രണ്ട് കൂടാരവും തുല്യരാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *