പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി ബോബി ഫാൻസ് ആന്റ് ചാരിറ്റബിൾ ഹെൽപ് ഡെസ്‌ക് പ്രവർത്തകർ

  • 30
    Shares

തൃശ്ശൂർ: പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി ഡോ. ബോബി ചെമ്മണൂർ നേരിട്ട് രംഗത്തിറങ്ങി.
തൃശ്ശൂർ ആലപ്പാട്ട് മേഖലയിൽ ഒറ്റപ്പെട്ടുപോയ 700 ഓളം പേരെ രക്ഷിക്കാനായി ബോട്ടുകളും മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമടക്കമുള്ള സാധനങ്ങളുമായി രണ്ട് ലോറികളിൽ ബോബി ഫാൻസ് ചാരിറ്റബിൾഹെൽപ്പ് ഡെസ്‌ക് പ്രവർത്തകരോടൊന്നിച്ച് ഡോ. ബോബി ചെമ്മണൂർ ആലപ്പാട് എത്തി.
തുടർന്ന് അദ്ദേഹം ബോട്ടിൽ പോയി നിരവധി പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. കൂടാതെ അവശ്യസാധനങ്ങൾവിതരണം ചെയ്തു.
ബോബി ഫാൻസ് ചാരിറ്റബിൾഹെൽപ് ഡെസ്‌ക്കിന്റെ 9847914527, 8606095011 എന്നീ നമ്പരുകളിലും ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *