സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

  • 28
    Shares

തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് ഇടപെടലിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മാർച്ച് അക്രമാസക്തമായതോടെ പോലീസ് ഇടപെട്ടിരുന്നു. അക്രമികളായ പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവതാകവും പ്രയോഗിച്ചു.

ബിജെപിയുടെ തീരുമാനത്തെ തുടർന്ന് നിരാഹാരം കിടക്കുന്ന എഎൻ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുക, ശബരിമലയിലെ 144 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ച്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *