മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 29 പേർ; നാല് പേരെ കാണാതായി

  • 13
    Shares

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് 29 പേർ. നാല് പേരെ കാണാതായി. വ്യാഴാഴ്ച മാത്രം 22 പേരാണ് മരിച്ചത്. 25 പേർ മണ്ണിടിച്ചിലിലും നാല് പേർ മുങ്ങിയും മരിച്ചു. ഇടുക്കിയിൽ രണ്ട് പേരെയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും കാണാതായി. 21 പേർക്ക് പരുക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെ നിലമ്പൂർ എരുമമുണ്ടായിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ, സഹോദരിയുടെ മകൻ എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച തന്നെ ലഭിച്ചിരുന്നു. ഇടുക്കി വെള്ളത്തൂവലിന് സമീപം മണ്ണിടിച്ചിലിൽ മരിച്ച റിനോ തോമസിന്റെ മൃതദേഹവും വെള്ളിയാഴ്ച കണ്ടെത്തി. മുരിക്കാശ്ശേരി രാജപുരത്ത് ഉരുൾപൊട്ടലലിൽ കാണാതായവരെ വെള്ളിയാഴ്ച നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല

മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയാണ്. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദർശനം.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ദുരന്തനിവാരണ സേന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ 14 വരെയും ഇടുക്കിയിൽ 13 വരെയുമാണ് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വരെ അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ADVT ASHNAD

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *