മെസ്സി സൂപ്പർ കോച്ചോ; സാംപോളിയുടെ തീരുമാനങ്ങൾ മെസ്സിയോട് ചോദിച്ചതിന് ശേഷം

  • 588
    Shares

നൈജീരിയക്കെതിരായ വിജയത്തോടെ റഷ്യൻ ലോകകപ്പിലെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചതിന്റെ ആഘോഷത്തിലാണ് അർജന്റീന. ഇതിനിടയിലാണ് അർജന്റീന ടീമിലെ ഉൾനാടകങ്ങൾ തുറന്നു കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടീമിലെ സൂപ്പർ പവർ മെസ്സിയാണെന്ന് തെളിയിക്കുന്നതാണ് വീഡിയോയിലുള്ളത്.

നൈജീരിയക്കെതിരായ മത്സരത്തിൽ പകരക്കാരനെയിറക്കാൻ കോച്ച് സാംപോളി മെസ്സിയോട് അനുവാദം ചോദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റുകൾ മാത്രം ശേഷിക്കെ അഗ്യൂറോയെ കളത്തിലിറക്കാനായി സാംപോളി മെസ്സിയോട് അനുവാദം തേടുകയായിരുന്നു.

അഗ്യൂറോയെ പകരക്കാരനായി ഇറക്കട്ടെയെന്നാണ് സാംപോളി ചോദിക്കുന്നത്. കളിക്കിടയിൽ കോച്ചിംഗ് അസിസ്റ്റന്റിനടുത്തേക്ക് എത്തി മെസ്സി ചില നിർദേശങ്ങൾ കാണിക്കുന്നതും കാണായിരുന്നു. ഇതിനിടയിലാണ് സാംപോളി മെസ്സിയോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്നത്. അഗ്യൂറോയെ അയക്കാൻ അനുകൂലമായി മെസ്സി ആംഗ്യം കാണിക്കുകയും സാംപോളി അഗ്യൂറോയെ കളിത്തിലിറക്കുകയുമായിരുന്നു

SAMPAOLI le Pregunta a MESSI: ¿Lo pongo al KUN?..Viste que no servis PELADO!!!Ojala que MARCOS ACUÑA sea amigo de MESSI asi puede jugar, y todos los de la Patagonia pueden ver el buen futbol del Neuquino.

Posted by Joel Villegas on 2018 m. Birželis 26 d., AntradienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *