സലാം സമാധാനം: മുസ്ലിം ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ന്യൂസിലാൻഡ് പത്രങ്ങൾ

  • 12
    Shares

ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുസ്ലിം സഹോദരങ്ങൾക്ക് ഐക്യദാർഢ്യവമായി ന്യൂസിലാൻഡിലെ പത്രങ്ങൾ. പത്രത്തിന്റെ ആദ്യ പേജിൽ തന്നെ സലാം സമാധാനം എന്ന് കുറിച്ചാണ് ദ പ്രസ് ദിനപത്രം പുറത്തിറങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകരാക്രമണം നടന്നത്. കൃത്യം ഒരാഴ്ച പിന്നിടുന്ന ദിവസമാണ് പത്രങ്ങൾ ഐക്യദാർഢ്യ സന്ദേശവുമായി പുറത്തിറങ്ങിയിരിക്കുന്നത്.

തങ്ങൾ ഒപ്പമുണ്ടെന്ന സന്ദേശമുൾപ്പെടുത്തിയതാണ് മറ്റ് പത്രങ്ങളും ഇറങ്ങിയിരിക്കുന്നത്. ദ പ്രസിന്റെ ആദ്യ പേജിൽ തന്നെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരും നൽകിയിട്ടുണ്ട്. എ കോൾ ടു പ്രെയർ എന്നെഴുതിയാണ് ന്യൂസിലാൻഡ് ഹെറാൾഡിന്റെ ഒന്നാം പേജ്. ഞങ്ങൾ നിങ്ങളെ ഓർക്കുന്നുവെന്നെഴുതിയാണ് ഒട്ടാഗോ ഡെയിലി പുറത്തിറങ്ങിയിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *