ബിജെപിയുടെ ദയ കൊണ്ടല്ല സർക്കാർ നിലനിൽക്കുന്നത്; വമ്പ് പറഞ്ഞ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

  • 12
    Shares

ശബരിമലയിൽ ആസൂത്രിത കലാപം നടത്തിയ ക്രിമിനലുകൾക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെ വീഴ്ത്തുമെന്ന് ഭീഷണി മുഴക്കിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഗവൺമെന്റ് അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധി തീർപ്പിലൂടെയാണെന്ന് പിണറായി വിജയൻ പറഞ്ഞു

ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ തന്റെ പ്രസ്താവനയിലൂടെ നൽകുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയർത്തണമെന്നും പിണറായി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. അമിത് ഷാ നടത്തിയ പ്രസ്താവന സംസ്ഥാന സർക്കാരിനെതിരെ എന്നതിനേക്കാൾ സുപ്രീം കോടതിക്കും ഭരണഘടനക്കും നിയമവ്യവസ്ഥക്കും എതിരെയുള്ളതാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ബിജെപി പ്രസിഡൻറ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവൺമെൻറിനെതിരെ എന്നതിനേക്കാൾ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്.

നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാൽ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നൽകുന്നത്. ആർഎസ്എസിൻറെയും സംഘപരിവാറിൻറെയും യഥാർത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്.

സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിർത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിൻറെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തിൽത്തന്നെയാണ് തങ്ങൾ ഇപ്പോഴും നിൽക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കൽപങ്ങൾ മുമ്പോട്ടുവെയ്ക്കുന്ന തുല്യത മൗലികാവകാശങ്ങൾ തുടങ്ങിയവ ഉയർത്തിപ്പിടിക്കുന്ന പൊതുസമൂഹമൊന്നാകെ ഇത്തരം പ്രാകൃത വാദങ്ങൾക്കെതിരെ അണിനിരക്കേണ്ടതുണ്ട്.

ഗവൺമെൻറിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ ഈ ഗവൺമെൻറ് അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ് എന്നത് ഓർക്കണം. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തൻറെ പ്രസ്താവനയിലൂടെ നൽകുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയർത്തണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിൻറെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൻറെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *