സഞ്ജു സാംസൺ ഇന്ത്യ എ ടീമിൽ; ബേസിൽ തമ്പി ബ്ലൂ ടീമിലും

  • 270
    Shares

മുംബൈ: വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ചതുരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യ എ ടീമിൽ. ദക്ഷിണാഫ്രിക്ക എ, ആസ്്ത്രേലിയ എ, ഇന്ത്യ എ, ബി ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നേരത്തെ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള യൊയൊ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടർന്ന് യൊയൊ ടെസ്റ്റ് വിജയിച്ചതോടെയാണ് ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയത്. ശ്രേയസ് അയ്യരാണ് ഇന്ത്യ എ ടീമിന്റെ നായകൻ. ഇന്ത്യ ബി ടീമിനെ മനിഷ് പാണ്ഡെ നയിക്കും.

അതേസമയം, മലയാളി പേസ് ബൗളർ ബേസിൽ തമ്പി ദുലീപ് ട്രോഫിക്കായുള്ള ഇന്ത്യ ബ്ലൂ ടീമിൽ ഇടം നേടി. ഫൈസ് ഫൈസൽ ആണ് ക്യാപ്റ്റൻ. ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീൻ തുടങ്ങിയവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ.

sanju


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *