ഉദുമൽപേട്ട് ദുരഭിമാനക്കൊലയുടെ ഇര കൗസല്യ വീണ്ടും വിവാഹിതയായി; ജാതികൊലപാതകങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇനി ശക്തിയും തുണ

  • 38
    Shares

ജാതി കൊലപാതകങ്ങൾക്കെതിരെ പോരാടുന്ന കൗസല്യ വീണ്ടും വിവാഹിതയായി. സമാന ചിന്താഗതിക്കാരനും ആക്ടിവിസ്റ്റുമായ പറൈ വാദകൻ ശക്തിയാണ് വരൻ. കോയമ്പത്തൂർ തന്തൈ പെരിയാർ ദ്രാവിഡ കഴകം ഓഫീസിൽ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം

2016ൽ ദളിതനായ ശങ്കറിനെ വിവാഹം ചെയ്തതിന് പിന്നാലെ വീട്ടുകാരുടെ ദുരഭിമാന കൊലക്ക് ഇരയായതാണ് കൗസല്യ. ശങ്കറിനെ ഉദുമൽപേട്ട് നഗരത്തിൽ വെച്ച് പട്ടാപ്പകൽ കൗസല്യയുടെ വീട്ടുകാർ വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൗസല്യക്കും ഗുരുതരമായി പരുക്കേറ്റു.

ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലൊതുങ്ങാതെ ജാതി കൊലപാതകങ്ങൾക്കെതിരെ ശക്തമായ പോരാട്ടവുമായി കൗസല്യ രംഗത്തുവരികയായിരുന്നു. ശങ്കറിന്റെ കൊലയാളിയായ സ്വന്തം പിതാവ് അടക്കമുള്ളവർക്കെതിരെ നിയമപോരാട്ടം നയിക്കാനും കൗസല്യ രംഗത്തിറങ്ങി. 2017ൽ കൗസല്യയുടെ പിതാവ് കോടതി വധശിക്ഷ വിധിച്ചിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *