അമേരിക്കയിലെ ജൂത സിനഗോഗിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു

  • 4
    Shares

അമേരിക്കയിലെ പെൻസൽവാനിയയിലെ ജൂത സിനഗോഗിൽ അക്രമി നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. പിറ്റ്‌സ്ബർഗിലെ ജൂത സിനഗോഗിലാണ് വെടിവെപ്പുണ്ടായത്. വെള്ളക്കാരനായ റോബർട്ട് ബോവേഴ്‌സാണ് അക്രമി. എല്ലാ ജൂതൻമാരും മരിക്കട്ടെയെന്ന് ആക്രോശിച്ചാണ് ഇയാൾ വെടിയുതിർത്തതെന്ന് പോലീസ് പറയുന്നു

നാല് പോലീസുകാർ ഉൾപ്പെടെയാണ് 11 പേർ കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരുക്കേറ്റു. റോബർട്ടിനെ ഒടുവിൽ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇത്തരം വിദ്വേഷ അതിക്രമങ്ങൾ രാജ്യത്തിന് അപമാനകരമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *