അഭിലാഷിനെ മൗറീഷ്യസിലെത്തിക്കാൻ മൂന്ന് ദിവസമെടുക്കും; നാവിക സേനക്ക് മുന്നിൽ വെല്ലുവിളിയേറെ

  • 8
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിൽ എത്തിക്കാൻ നിരവധി വെല്ലുവിളികളാണ് നാവിക സേനക്ക് നേരിടേണ്ടത്. അഭിലാഷിനെ രക്ഷപ്പടുത്തിയ ഫ്രഞ്ച് കപ്പൽ ഓസീരിസ് അദ്ദേഹത്തെ ആംസ്റ്റർഡാം ദ്വീപിലേക്കാണ് കൊണ്ടുപോകുന്നത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മൗറീഷ്യസിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി

വിമാനം ഇറക്കാനാകുന്ന ഏറ്റവും അടുത്ത പ്രദേശം മൗറീഷ്യസാണ്. ഇവിടെ നിന്ന് വിമാനമാർഗം അഭിലാഷിനെ ചെന്നൈയിൽ എത്തിക്കും. ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സത്പുരയിലാകും ആംസ്റ്റർഡാം ദ്വീപിൽ നിന്ന് മൗറീഷ്യസിലേക്ക് അഭിലാഷിനെ എത്തിക്കുക.

മൂന്ന് ദിവസത്തെ യാത്രയാണ് ഇതിനായി എടുക്കുക. 3111 കിലോമീറ്റർ ദൂരം പൂർത്തിയാക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എടുക്കും. കാലാവസ്ഥ ദുർഘടമെങ്കിൽ വീണ്ടും വൈകും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *