അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു; വൈദ്യപരിശോധന തുടരുന്നു

  • 4
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിനെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു. വിശദമായ വൈദ്യപരിശോധനക്കുള്ള സൗകര്യം ദ്വീപിലൊരുക്കിയിട്ടുണ്ട്. മുതുകിന് എക്‌സറേ എടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ദ്വീപിൽ തന്നെ ചെയ്യുമെന്ന് ഗോൾഡൻ ഗ്ലോബ് അധികൃതർ അറിയിച്ചു.

അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷ് പൗരൻ ഗ്രെഗർ മക്‌ഗെയ്ക്കിനെയും ആംസ്റ്റർ ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷ് അപകടത്തിൽപ്പെട്ടതോടെയാണ് ഗ്രെഗർ റേസിൽ നിന്നും പിൻമാറിയതും അഭിലാഷിനെ രക്ഷപ്പെടുത്താനായി യാത്രി തിരിച്ചതും. എന്നാൽ ഗ്രെഗറിന് അഭിലാഷിന് അടുത്ത് എത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഫ്രഞ്ച് കപ്പലായ ഓസിരിസാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

ആംസ്റ്റർഡാമിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം അഭിലാഷിനെ മൗറീഷ്യസിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *