അഭിലാഷിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഭക്ഷണം കഴിച്ചു തുടങ്ങി

  • 5
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയുടെ ചികിത്സ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ തുടരുന്നു. അഭിലാഷിന്റെ ആരോഗ്യസ്ഥിതി മോശമല്ലെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. അഭിലാഷ് ആഹാരം കഴിക്കുന്നതായും സംസാരിക്കുന്നുണ്ടെന്നും നാവിക സേന വൃത്തങ്ങൾ അറിയിച്ചു

വിദഗ്ധ ചികിത്സക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. നാവികസേനയുടെ ഐഎൻഎസ് സത്പുര ആംസ്റ്റർഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ കപ്പലിൽ തന്നെയാകും അഭിലാഷിനെ മൗറീഷ്യസിലേക്ക് കൊണ്ടുപോകുക.

അഭിലാഷിന്റെ മുതുകിനാണ് സാരമായി പരുക്കേറ്റിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തി ആംസ്റ്റർഡാമിലെത്തിച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *