അഭിലാഷിനെ അടുത്തയാഴ്ച ഇന്ത്യയിൽ എത്തിക്കും

  • 6
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പരുക്ക് പറ്റി നിലവിൽ ആംസ്റ്റർഡാം ദ്വീപിൽ ചികിത്സയിൽ കഴിയുന്ന മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിൽ എത്തിക്കും. അടുത്തയാഴ്ച ഇന്ത്യൻ നാവിക കപ്പലായ ഐഎൻഎസ് സത്പുരയിലാണ് അഭിലാഷിനെ ഇന്ത്യയിൽ എത്തിക്കുക

വിദഗ്ധ ചികിത്സക്കായി മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പരുക്ക് ഗുരുതരമല്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. നട്ടെല്ലിനേറ്റ പരുക്ക് ഗുരുതരമല്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിക്കുന്നു. ഊന്നുവടിയുടെ സഹായത്തോടെ അഭിലാഷ് നടക്കുന്ന പുതിയ ചിത്രവും പുറത്തുവിന്നിട്ടുണ്ട്.

്പ്രധാനമന്ത്രി നരേന്ദ്രമോദി അഭിലാഷുമായി ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർഥന അഭിലാഷിനൊപ്പമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *