ഐ എസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ല; അഞ്ച് വർഷത്തിന് ശേഷം പുതിയ വീഡിയോ പുറത്ത്

ലോകത്തെ ഏറ്റവും ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ പുതിയ വീഡിയോ പുറത്തിറങ്ങി. അഞ്ച് വർഷത്തിന് ശേഷമാണ് ബാഗ്ദാദിയുടെ വീഡിയോ പുറത്തിറങ്ങുന്നത്. എവിടെ വെച്ച് എപ്പോൾ ചിത്രീകരിച്ചതാണ് വീഡിയോ എന്ന കാര്യം വ്യക്തമല്ല

സിറയയിലെ മാസങ്ങൾ നീണ്ട പോരാട്ടത്തെ കുറിച്ചാണ് വീഡിയോയിൽ തീവ്രവാദി നേതാവ് സംസാരിക്കുന്നത്. കൊല്ലപ്പെട്ട ഐ എസുകാർക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്നും ബാഗ്ദാദി വീഡിയോയിൽ പറയുന്നുണ്ട്. ശ്രീലങ്കൻ സ്‌ഫോടന പരമ്പരകളെ കുറിച്ചും ബാഗ്ദാദി വീഡിയോയിൽ പറയുന്നുണ്ട്.

2014ലാണ് ബാഗ്ദാദി അവസാനമായി ജനങ്ങൾക്ക് മുന്നിലെത്തിയത്. സിറിയയിലും ഇറാഖിലും ഇസ്ലാമിക് ഖിലാഫത്ത് ആയി പ്രഖ്യാപിക്കാൻ മൊസൂളിലെ പള്ളിയിലായിരുന്നു പ്രത്യക്ഷപ്പെടൽ. ഇതിന് ശേഷം ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റതായും കൊല്ലപ്പെട്ടതായും വാർത്തകൾ വന്നിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *